---
title: "വന്യമൃഗശല്യം: എൻ.എ. പി.എം സിറ്റിംഗ് നടത്തി"
english_title: "Wildlife: NA P.M sitting was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151572/wildlife-na-pm-sitting-was-held"
published_at: "2023-10-06T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652014d5335f5_ms_kerala_(7).jpg"
keywords: []
---

# വന്യമൃഗശല്യം: എൻ.എ. പി.എം സിറ്റിംഗ് നടത്തി

> **Lead Summary:** **ഇരിട്ടി: **ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങളിൽ നിന്നുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കേരളാ ഘടകം എല്ലാ ജില്ലകളിലെയും പ്രശ്നബാധിത മേഖലകളിൽ നടത്തുന്ന സന്ദർശനത്തിൻ്റെ ഭാഗമായി ഇരിട്ടിയിൽ സിറ്റിംഗ് നടത്തി വിവിധ രംഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ സമാഹരിച്ചു.

## Article Content

**ഇരിട്ടി: **ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങളിൽ നിന്നുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കേരളാ ഘടകം എല്ലാ ജില്ലകളിലെയും പ്രശ്നബാധിത മേഖലകളിൽ നടത്തുന്ന സന്ദർശനത്തിൻ്റെ ഭാഗമായി ഇരിട്ടിയിൽ സിറ്റിംഗ് നടത്തി വിവിധ രംഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ സമാഹരിച്ചു.

ശ്രീരാമൻ കൊയ്യോൻ,ബേബി കുര്യൻ, സോവിയറ്റ് കാക്കയങ്ങാട്, വിൽസൺ കൊട്ടിയൂർ, ബോബി സിറിയക് ,സാലി വാണിയപ്പാറ, കിസാൻജോസ്,ജോയി കാവാലം തുടങ്ങിയവർ മനുഷ്യ - വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട അനുഭവങ്ങളും നിരീക്ഷണങ്ങളും എൻ.എ.പി.എം പ്രതിനിധികളായ തോമസ് കളപ്പുര, സണ്ണി പൈകട എന്നിവരുമായി പങ്കുവച്ചു.

എല്ലാ ജില്ലകളിൽ നിന്നും ഈ വിധത്തിൽ സമാഹരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഈ പ്രശ്നത്തിനുളള പ്രായോഗിക പരിഹാരമാർഗ്ഗങ്ങൾ സർക്കാരിൻ്റെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ വയ്ക്കുമെന്ന് എൻ.എ.പി.എം പ്രതിനിധികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151572/wildlife-na-pm-sitting-was-held)