---
title: "കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം."
english_title: "A protest demonstration in Kannur city under the aegis of Kannur District Congress Committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151600/a-protest-demonstration-in-kannur-city-under-the-aegis-of-kannur-district-congress-committee"
published_at: "2023-10-06T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65202efc6869e_ms_kerala_(12).jpg"
keywords: []
---

# കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം.

> **Lead Summary:** കണ്ണൂർ: രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തില്‍ നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

കണ്ണൂർ: രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തില്‍ നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി പ്രസിഡന്റ്‌ അഡ്വ:മാർട്ടിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ കെപിസിസി മെമ്പർമാരായ കെ സി മുഹമ്മദ്‌ ഫൈസൽ, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, വി വി പുരുഷോത്തമൻ, ഡോ :ഷമ മുഹമ്മദ്‌, സുരേഷ് ബാബു എളയാവൂർ, അഡ്വ :റഷീദ് കൗവായി, സി ടി ഗിരിജ, എം പി വേലായുധൻ,മുഹമ്മദ്‌ ഷമ്മാസ്,കുക്കിരി രാഗേഷ്,കായക്കുൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി, എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151600/a-protest-demonstration-in-kannur-city-under-the-aegis-of-kannur-district-congress-committee)