---
title: "വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151621/wayanad"
published_at: "2023-10-07T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520ab259b4d5_Picsart_23-10-07_06-19-19-215.jpg"
keywords: []
---

# വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

> **Lead Summary:** **വയനാട്**: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേർന്ന പോലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

## Article Content

**വയനാട്**: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേർന്ന പോലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ആഴ്ചകളിൽ കമ്പ മലയിൽ മാവോയിസ്റ്റുകൾ പതിവായി നാട്ടിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുന്നതിൻ്റെയും മാവോയിസ്റ്റ് ആക്രമണത്തിൻ്റെയും പശ്ചാതലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ചിത്രങ്ങളില്‍ കാണുന്നവര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്നവരാണ്.

ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ഉയർത്തുന്നതിനാല്‍ ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ തരുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കുന്നതും അവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതുമാണെന്ന് പോലീസ്  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151621/wayanad)