---
title: "മിനി ജോബ്ഫെയര്‍"
english_title: "Jobfare"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151630/jobfare"
published_at: "2023-10-07T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520c1db666a4_download_-_2023-10-07T073017.382.jpeg"
keywords: []
---

# മിനി ജോബ്ഫെയര്‍

> **Lead Summary:** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്‌കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ടാറ്റ എന്‍ട്രി, സെയില്‍സ് എക്‌സിക്യൂട്ടീവ് (ജ്വല്ലറി ദുബായ്, യൂ എ ഇ), സി എന്‍ സി ട്രെയിനീ, മാനുഫാക്ച്ചറിങ് ട്രെയിനീ, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഓഫീസ് ബോയ്, അക്കൗണ്ടന്റ്, ടെക്‌നിഷ്യന്‍/മെക്കാനിക്, ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍, സ്റ്റോര്‍ മാനേജര്‍, ടീം ലീഡര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഷോറൂം ഇന്‍ ചാര്‍ജ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. യോഗ്യത: ഐ ടി ഐ/ പ്ലസ്ടു/ ഡിഗ്രി/ പി ജി/ സി എ/ എം ബി എ, ബി കോം.

## Article Content

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്‌കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ടാറ്റ എന്‍ട്രി, സെയില്‍സ് എക്‌സിക്യൂട്ടീവ് (ജ്വല്ലറി ദുബായ്, യൂ എ ഇ), സി എന്‍ സി ട്രെയിനീ, മാനുഫാക്ച്ചറിങ് ട്രെയിനീ, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഓഫീസ് ബോയ്, അക്കൗണ്ടന്റ്, ടെക്‌നിഷ്യന്‍/മെക്കാനിക്, ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍, സ്റ്റോര്‍ മാനേജര്‍, ടീം ലീഡര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഷോറൂം ഇന്‍ ചാര്‍ജ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. യോഗ്യത: ഐ ടി ഐ/ പ്ലസ്ടു/ ഡിഗ്രി/ പി ജി/ സി എ/ എം ബി എ, ബി കോം.

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151630/jobfare)