---
title: "2000 രൂപ ഇന്ന് കൂടി ബാങ്കിൽ നിന്ന് മാറ്റിയെടുക്കാം. "
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151642/delhi"
published_at: "2023-10-07T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520d5ba32c5c_download_-_2023-09-30T094735.945.jpeg"
keywords: []
---

# 2000 രൂപ ഇന്ന് കൂടി ബാങ്കിൽ നിന്ന് മാറ്റിയെടുക്കാം. 

> **Lead Summary:** **ന്യൂഡൽഹി**: ബാങ്കുകൾ വഴി 2000 രൂപ കറൻസി നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ തിരുവനന്ത പുരം അടക്കം രാജ്യത്ത് റി സർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. നിക്ഷേപത്തിന് പരിധിയില്ല. ഏകദേശം 12,000 കോടി രൂപയുടെ കറൻസിയാണ് ഇനി തിരിച്ചെത്താനുള്ളത്.

## Article Content

**ന്യൂഡൽഹി**: ബാങ്കുകൾ വഴി 2000 രൂപ കറൻസി നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ തിരുവനന്ത പുരം അടക്കം രാജ്യത്ത് റി സർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. നിക്ഷേപത്തിന് പരിധിയില്ല. ഏകദേശം 12,000 കോടി രൂപയുടെ കറൻസിയാണ് ഇനി തിരിച്ചെത്താനുള്ളത്.

3.43 ലക്ഷം കോടി രൂപയോളം തിരിച്ചെത്തി. 19 ആർബിഐ ഇഷ്യു ഓഫിസുകൾ : തിരുവനന്തപുരം (ബേക്കറി ജംക്ഷൻ), അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപാൽ, ഭൂവനേശ്വർ, ഹൈദരാബാദ്, ചണ്ഡിഗഡ്, ഗുവാഹത്തി, ജയ്പൂർ, ജമ്മു, കാൻപുർ, കൊൽക്ക ത്ത, ലക്നൗ, മുംബൈ, നാഗ്പുർ, ന്യൂഡൽഹി, പട്ന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151642/delhi)