---
title: "#airticket | വിമാനയാത്ര നിരക്ക് ഉയരും"
english_title: "Airticket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151657/airticket"
published_at: "2023-10-07T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520df45cd8c2_images_(22).jpeg"
keywords: []
---

# #airticket | വിമാനയാത്ര നിരക്ക് ഉയരും

> **Lead Summary:**  **ന്യൂഡൽഹി**: ആഭ്യന്തര, വിദേശ സർവീസുകൾക്ക് ഇന്ധന നിരക്ക് ഈടാക്കാനുള്ള ഇൻഡിഗോ വിമാനക്കമ്പനിയുടെ തീരുമാനം ഇന്നലെ മുതൽ നിലവിൽ വന്നതോടെ രാജ്യത്ത് വിമാനയാത്രാ നിരക്ക് ഉയരാൻ വഴിയൊരുങ്ങി. ഇൻഡിഗോയുടെ ചുവടുപിടിച്ച് കൂടുതൽ വിമാന കമ്പനികളും വരും ദിവസങ്ങളിൽ ഇന്ധന നിരക്ക് ഈടാക്കിയേക്കും. ഇതിന്റെ സൂചന സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവ നൽകിക്കഴിഞ്ഞു.

## Article Content

 **ന്യൂഡൽഹി**: ആഭ്യന്തര, വിദേശ സർവീസുകൾക്ക് ഇന്ധന നിരക്ക് ഈടാക്കാനുള്ള ഇൻഡിഗോ വിമാനക്കമ്പനിയുടെ തീരുമാനം ഇന്നലെ മുതൽ നിലവിൽ വന്നതോടെ രാജ്യത്ത് വിമാനയാത്രാ നിരക്ക് ഉയരാൻ വഴിയൊരുങ്ങി. ഇൻഡിഗോയുടെ ചുവടുപിടിച്ച് കൂടുതൽ വിമാന കമ്പനികളും വരും ദിവസങ്ങളിൽ ഇന്ധന നിരക്ക് ഈടാക്കിയേക്കും. ഇതിന്റെ സൂചന സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവ നൽകിക്കഴിഞ്ഞു.

വിമാനത്തിലെ ഭൂരിഭാഗം സീറ്റുകൾക്കും പ്രത്യേക നിരക്ക് ഈടാക്കുന്നതിനു പുറമേയാണ് ഇന്ധന നിരക്ക്. യാത്രാദൂരത്തിന്റെ അടിസ്ഥാനത്തിലാണു നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ദൂരം കൂടുന്തോറും നിരക്കുയരും. പരമാവധി 1000 രൂപ വരെയാണ് ഈടാക്കുക. ഗൾഫിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാനിരക്കിൽ ചുരുങ്ങിയത് 800 രൂപയുടെ വർധനയുണ്ടാകും. ആഭ്യന്തര സർവീസുകളിൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ളവയും താരതമ്യേന ഉയർന്ന നിരക്കിന്റെ പരിധിയിൽ വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151657/airticket)