---
title: "#kochi | കോൾ സെൻറർ സേവനവുമായി നാളികേര വികസന ബോർഡ്"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151659/kochi"
published_at: "2023-10-07T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520e02c18908_images_(76).jpeg"
keywords: []
---

# #kochi | കോൾ സെൻറർ സേവനവുമായി നാളികേര വികസന ബോർഡ്

> **Lead Summary:**  **കൊച്ചി**: തെങ്ങിനെക്കുറിച്ച് എന്തുകാര്യത്തിനും ഇനി ഒന്നു വിളിച്ചാൽ മതി, നാളികേര വികസന ബോർഡ് ആരംഭിക്കുന്ന കോൾ സെന്ററിൽ നിന്ന് തേങ്ങയിടാനും മണ്ടവൃത്തിയാക്കാനും മറ്റും ആളു വരും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നാളികേര വികസന ബോർഡ് തെങ്ങിന്റെ ചങ്ങാതിമാരെ നിയമിച്ചിട്ടുണ്ട്. കർഷകർക്ക് ഇവരെ വിളിപ്പുറത്ത് ലഭ്യമാക്കുകയാണു കോൾ സെന്ററിന്റെ ലക്ഷ്യം.

## Article Content

 **കൊച്ചി**: തെങ്ങിനെക്കുറിച്ച് എന്തുകാര്യത്തിനും ഇനി ഒന്നു വിളിച്ചാൽ മതി, നാളികേര വികസന ബോർഡ് ആരംഭിക്കുന്ന കോൾ സെന്ററിൽ നിന്ന് തേങ്ങയിടാനും മണ്ടവൃത്തിയാക്കാനും മറ്റും ആളു വരും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നാളികേര വികസന ബോർഡ് തെങ്ങിന്റെ ചങ്ങാതിമാരെ നിയമിച്ചിട്ടുണ്ട്. കർഷകർക്ക് ഇവരെ വിളിപ്പുറത്ത് ലഭ്യമാക്കുകയാണു കോൾ സെന്ററിന്റെ ലക്ഷ്യം.

കേരളത്തിൽ കൊച്ചിയി ലാണു കോൾ സെന്റർ. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലും കോൾ സെന്റർ വരും. ഇതുവരെ 1552 പേർ കോൾ സെന്ററിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലോക്ക്, പഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭിക്കുന്നത്. തേങ്ങയിടാൻ ന്യായമായ വേതനം നൽകിയാൽ മതി. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, രോഗകീട നിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കർഷകർക്കു പ്രയോജന പ്പെടുത്താം. ഫോൺ നമ്പർ- 0481 2377266 (എക്സ്റ്റൻഷൻ 37). തെങ്ങു പണിയെടുക്കാൻ തയാറായിട്ടുള്ളവർക്കും കോൾ സെന്ററിൽ റജിസ്റ്റർ ചെയ്യാം. 8848061240.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151659/kochi)