---
title: "#Kanichar | റോയല്‍ ട്രാവന്‍കൂര്‍ കണിച്ചാര്‍ ശാഖയ്ക്ക് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചു"
english_title: "Royal Travancore Kanichar branch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151695/royal-travancore-kanichar-branch"
published_at: "2023-10-07T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520fa160c426_Picsart_23-10-07_11-43-29-979.png"
keywords: []
---

# #Kanichar | റോയല്‍ ട്രാവന്‍കൂര്‍ കണിച്ചാര്‍ ശാഖയ്ക്ക് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചു

> **Lead Summary:** **കണിച്ചാര്‍**: നിക്ഷേപ തുക തിരികെ ലഭിക്കണമെന്ന ആവശ്യപ്പെട്ട് റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ കണിച്ചാര്‍ ശാഖയ്ക്ക് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചു.ഉ്ച്ച മുതല്‍ ആരംഭിച്ച പ്രതിഷേധം വൈകുന്നേരം ആയതോടെ രൂക്ഷമായി.

## Article Content

**കണിച്ചാര്‍**: നിക്ഷേപ തുക തിരികെ ലഭിക്കണമെന്ന ആവശ്യപ്പെട്ട് റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ കണിച്ചാര്‍ ശാഖയ്ക്ക് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചു.ഉ്ച്ച മുതല്‍ ആരംഭിച്ച പ്രതിഷേധം വൈകുന്നേരം ആയതോടെ രൂക്ഷമായി.

ഇതിന് ഇടയില്‍ നിക്ഷേപകര്‍ ഓഫീസിലെ കമ്പ്യൂട്ടറുകളും കസേരകളും പുറത്തേക്ക് എടുത്തു മാറ്റി. വൈികിട്ട് സ്ഥാപനം പൂട്ടാന്‍ ജീവനക്കാര്‍ ശ്രമിച്ചതോടെ തര്‍ക്കം രൂക്ഷമായി. ജീവനക്കാരെ പുറത്ത് വിടില്ലെന്ന് നിക്ഷേപകര്‍ നിലപാട് എടുത്തു. തര്‍ക്കം രൂക്ഷമായതോടെ പോലിസ് എത്തി.

പ്രശ്‌നത്തിന് പരിഹാരം കാണാനാകാതെ വന്നതോടെ ഇരു കൂട്ടരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 20 ന് അകം തുക തിരികെ നല്‍കാമെന്ന ഉറപ്പിന്മേലാണ് പ്രശ്‌നം താല്‍ക്കാലികമായി അവസാനിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151695/royal-travancore-kanichar-branch)