---
title: "സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു"
english_title: "Gold prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151715/gold-prices"
published_at: "2023-10-07T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652105294d1b9_Screenshot_2023-09-30-11-04-29-83_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

> **Lead Summary:**  സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയില്‍ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെയാണ് ഉയര്‍ന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം. ഇന്നലെയും ഇന്നുമായി 280 രൂപ ഉയര്‍ന്നതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42200 രൂപയാണ്.

## Article Content

 സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയില്‍ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെയാണ് ഉയര്‍ന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം. ഇന്നലെയും ഇന്നുമായി 280 രൂപ ഉയര്‍ന്നതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5275 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4358 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 5 രൂപ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151715/gold-prices)