---
title: "ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഒക്ടോബർ എട്ടിന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കും "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151717/koothuparamba"
published_at: "2023-10-07T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652105842568b_Picsart_23-10-07_12-44-52-824.jpg"
keywords: []
---

# ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഒക്ടോബർ എട്ടിന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കും 

> **Lead Summary:** ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഒക്ടോബർ എട്ടിന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഒക്ടോബർ എട്ടിന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗ്രന്ഥശാല പ്രസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ നടത്തുന്ന ഒരു ഡിജിറ്റൽ ലൈബ്രറി ഒരു രാജ്യം എന്ന ജനാധിപത്യ വിരുദ്ധമായ കടന്നുകയറ്റത്തിന് എതിരെയാണ് സാംസ്കാരിക പ്രവർത്തകർ ചേർന്ന് ഗ്രന്ഥശാല സംരക്ഷണസദസ്സ് സംഘടിപ്പിക്കുന്നത്. എംപി ഡോക്ടർ ജോൺ ബ്രിട്ടാസ് പരിപാടി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ ബി സുജാത ടീച്ചർ, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മുഖേരി, ഈ നാരായണൻ, പി വി ബാലകൃഷ്ണൻ, കെ സുരേന്ദ്രൻ, പി ശശീന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151717/koothuparamba)