---
title: "ഇസ്രായേലിൽ വീണ്ടും ഹമാസ് ആക്രമണം: ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം"
english_title: "Hamas Attacks Again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151725/hamas-attacks-again"
published_at: "2023-10-07T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65210e7dceacb_Picsart_23-10-07_13-13-57-862.jpg"
keywords: []
---

# ഇസ്രായേലിൽ വീണ്ടും ഹമാസ് ആക്രമണം: ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

> **Lead Summary:**  ഇസ്രായേലിൽ ഹമാസ് ആക്രമണം തുടങ്ങിയതായി ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ്. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഭീകരർ ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയതായും ഇസ്രായേൽ പട്ടാളം അറിയിച്ചിട്ടുണ്ട്.

## Article Content

 ഇസ്രായേലിൽ ഹമാസ് ആക്രമണം തുടങ്ങിയതായി ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ്. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഭീകരർ ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയതായും ഇസ്രായേൽ പട്ടാളം അറിയിച്ചിട്ടുണ്ട്.

ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ പ്രദേശത്തേക്ക് റോക്കറ്റ് ആക്രമണം ആരംഭിച്ചതിനെ തുടർന്ന് സാധാരണക്കാർ ഷെൽട്ടറുകളുടെ അടുത്തും ഗാസ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഷെൽട്ടറുകൾക്കുള്ളിലും താമസിക്കേണ്ടതുണ്ടെന്ന് പട്ടാളം മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151725/hamas-attacks-again)