---
title: "#Kannurairport | കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 857-ഗ്രാം സ്വർണവുമായി മട്ടന്നൂർ സ്വദേശി പിടിയിൽ"
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151733/kannur-airport"
published_at: "2023-10-07T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652114ed3bee5_Screenshot_2023-10-07-13-43-31-32_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #Kannurairport | കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 857-ഗ്രാം സ്വർണവുമായി മട്ടന്നൂർ സ്വദേശി പിടിയിൽ

> **Lead Summary:** **മട്ടന്നൂർ** : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വർണവുമായി മട്ടന്നൂർ സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. ഇന്ന് രാവിലെ എയർ ഇന്ത്യാ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി മുസാഫിറിൽ നിന്നാണ് സ്വർണം പിടികൂടിയത്.

## Article Content

**മട്ടന്നൂർ** : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വർണവുമായി മട്ടന്നൂർ സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. ഇന്ന് രാവിലെ എയർ ഇന്ത്യാ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി മുസാഫിറിൽ നിന്നാണ് സ്വർണം പിടികൂടിയത്.

അടിവസ്ത്രത്തിനുളളിൽ പോസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. ചെക്ക്ഔട്ട് പരിശോധനയ്ക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പെരുമാറിയതിനെ തുടർന്നാണ് കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്. പരിശോധനയിൽ ഡി.ആർ. ഐ ഉദ്യോഗസ്ഥരും പങ്കെടുത്തു. മുസാഫിറിനെ നിയമനടപടികൾക്കായി എയർപോർട്ട് പൊലിസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151733/kannur-airport)