---
title: "ബുള്ളറ്റ് മോഷണം: പ്രതിയെ കണ്ടെത്താൻ സഹായിച്ചത് എ ഐ ക്യാമറ"
english_title: "AI camera helps track suspect"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151753/ai-camera-helps-track-suspect"
published_at: "2023-10-07T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65212b62bb36f_Picsart_23-10-07_15-21-12-075.jpg"
keywords: []
---

# ബുള്ളറ്റ് മോഷണം: പ്രതിയെ കണ്ടെത്താൻ സഹായിച്ചത് എ ഐ ക്യാമറ

> **Lead Summary:** **കണ്ണൂർ**: ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷണം ചെയ്ത കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് എ ഐ ക്യാമറ.കണ്ണൂരിൽ ഇക്കഴിഞ്ഞ ഒക്ടോബർ നാലാം തീയതി രാവിലെ 6.00 നും വൈകിട്ട് 8.00 മണിക്കും ഇടയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്ഫോം പാർക്കിംഗ് ഏരിയക്ക് പുറത്തു നിന്ന് ബുള്ളറ്റ് കളവു ചെയ്തു കൊണ്ടുപോയ പ്രതിയെ കുറിച്ച് തെളിവ് ഒന്നും ഇല്ലാത്ത അവസരത്തിൽ പോലീസിന് പ്രതിയിലേക്ക് എത്താൻ സഹായിച്ചത് എ ഐ ക്യാമറ.

## Article Content

**കണ്ണൂർ**: ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷണം ചെയ്ത കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് എ ഐ ക്യാമറ.കണ്ണൂരിൽ ഇക്കഴിഞ്ഞ ഒക്ടോബർ നാലാം തീയതി രാവിലെ 6.00 നും വൈകിട്ട് 8.00 മണിക്കും ഇടയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്ഫോം പാർക്കിംഗ് ഏരിയക്ക് പുറത്തു നിന്ന് ബുള്ളറ്റ് കളവു ചെയ്തു കൊണ്ടുപോയ പ്രതിയെ കുറിച്ച് തെളിവ് ഒന്നും ഇല്ലാത്ത അവസരത്തിൽ പോലീസിന് പ്രതിയിലേക്ക് എത്താൻ സഹായിച്ചത് എ ഐ ക്യാമറ.

പ്രതി ഹെൽമെറ്റ്‌ ധരിക്കാതെ പോയതിൽ തലശ്ശേരി കൊടുവള്ളി എ ഐ ക്യാമറയിൽ പ്രതിയുടെ വ്യക്തമായ ചിത്രം പതിഞ്ഞത് അന്വേഷണത്തിൽ പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കോഴിക്കോട് നടക്കാവ് പോലീസ് മറ്റൊരു മോഷണ വാഹന സഹിതം പിടികൂടുകയിരുന്നു. കാസർഗോഡ് സ്വദേശി ലബീഷ് വയസ്സ് 23 എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151753/ai-camera-helps-track-suspect)