---
title: "ഒമിക്രോണിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം"
english_title: "Omicron updates dec  9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15179/omicron-updates-dec-9"
published_at: "2021-12-09T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b16b89ba9d4_images - 2021-12-09T080545.448.jpeg"
keywords: []
---

# ഒമിക്രോണിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം

> **Lead Summary:** ന്യൂഡല്‍ഹി: കോവിഡിന്റെ ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയിലെ പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിച്ചു.

## Article Content

ന്യൂഡല്‍ഹി: കോവിഡിന്റെ ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയിലെ പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിച്ചു.

കൂടുതല്‍ പേരിലേക്ക് വൈറസ് പിടിപെടാതിരിക്കാനും രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സുരക്ഷ ഒരുക്കാനുമാണിത്. കൂടുതല്‍ ജാഗ്രത ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കത്തയച്ചു.

ഓമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ സാംപിള്‍ ജനിതകശ്രേണീകരണത്തിനു വിടണം, സമ്ബര്‍ക്കരോഗികളെ കണ്ടെത്താന്‍ പ്രവര്‍ത്തനം സജ്ജമാക്കണം, വിദേശത്തു നിന്നെത്തുന്നവരെ നിരീക്ഷിക്കണം, റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 8ാം ദിവസം പരിശോധന നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തിലുള്ളത്. സ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണം, ശൈത്യകാലം ഉള്‍പ്പെടെ കാലാവസ്ഥാ മാറ്റം പരിഗണിച്ചു രോഗലക്ഷണങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15179/omicron-updates-dec-9)