---
title: "പുഴക്കൽ മടപ്പുര തകർച്ചയിലായ നടപ്പാലം   സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151792/manathana"
published_at: "2023-10-07T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521464e938b8_Picsart_23-10-07_17-21-10-960.jpg"
keywords: []
---

# പുഴക്കൽ മടപ്പുര തകർച്ചയിലായ നടപ്പാലം   സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു

> **Lead Summary:**  **മണത്തണ:** പുഴക്കൽ മടപ്പുര കാഞ്ഞിരപ്പുഴക്ക് കുറുകെ തകർന്ന നടപ്പാലം സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു. 25 വർഷം മുമ്പ് കൊട്ടിയൂർ ദേവസ്വം സർക്കാരും സംയുക്തമായി നിർമ്മിച്ച നടപ്പാലം കാലവർഷക്കെടുതികൾ മൂലം അപകടാവസ്ഥയിൽ ആണ്. ഈ പാലത്തിന് പകരം വാഹന ഗതാഗതയോഗ്യമായ പുതിയപാലം നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്തിലും, എം. എൽ. എ യ്ക്കും പരാതി നൽകിയിരുന്നു. ജലസേചനത്തിനും ടൂറിസത്തിനും, അനുയോജ്യമായ സ്ഥലമാണെന്നും, ചപ്പാത്തിന് സാധ്യതയുണ്ടെന്നും സ്ഥലം സന്ദർശിച്ച സണ്ണി ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. നാട്ടുകാരുടെ ആവശ്യം ന്യായമാണെന്നും നിവേദനം ടൂറിസം വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

## Article Content

 **മണത്തണ:** പുഴക്കൽ മടപ്പുര കാഞ്ഞിരപ്പുഴക്ക് കുറുകെ തകർന്ന നടപ്പാലം സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു. 25 വർഷം മുമ്പ് കൊട്ടിയൂർ ദേവസ്വം സർക്കാരും സംയുക്തമായി നിർമ്മിച്ച നടപ്പാലം കാലവർഷക്കെടുതികൾ മൂലം അപകടാവസ്ഥയിൽ ആണ്. ഈ പാലത്തിന് പകരം വാഹന ഗതാഗതയോഗ്യമായ പുതിയപാലം നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്തിലും, എം. എൽ. എ യ്ക്കും പരാതി നൽകിയിരുന്നു. ജലസേചനത്തിനും ടൂറിസത്തിനും, അനുയോജ്യമായ സ്ഥലമാണെന്നും, ചപ്പാത്തിന് സാധ്യതയുണ്ടെന്നും സ്ഥലം സന്ദർശിച്ച സണ്ണി ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. നാട്ടുകാരുടെ ആവശ്യം ന്യായമാണെന്നും നിവേദനം ടൂറിസം വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151792/manathana)