---
title: "എം എസ് ഗോൾഡൻ ഡയമണ്ട്സ് മിന്നും പൊന്നോണം ; സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് ഇരിട്ടിയിൽ നടന്നു "
english_title: "MS Golden Diamonds Minnum Ponnonam ; Draw of prize coupon was organized twice."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151804/ms-golden-diamonds-minnum-ponnonam-draw-of-prize-coupon-was-organized-twice"
published_at: "2023-10-07T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65216238060c2_ms_kerala_(16).jpg"
keywords: []
---

# എം എസ് ഗോൾഡൻ ഡയമണ്ട്സ് മിന്നും പൊന്നോണം ; സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് ഇരിട്ടിയിൽ നടന്നു 

> **Lead Summary:** **ഇരിട്ടി: **എം എസ് ഗോൾഡൻ ഡയമണ്ട്സ് മിന്നും പൊന്നോണം എന്ന പേരിൽ ഓണക്കാലത്ത് സംഘടിപ്പിച്ച സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് ഇരിട്ടിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസം 17 മുതൽ സെപ്റ്റംബർ ഏഴാം തീയതി വരെ എം എസ് ഗോൾഡൻ ഡയമണ്ട്സിൽ പർച്ചേസ് ചെയ്തവരിൽ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് സ്കൂട്ടർ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് എൽഇഡി ടിവി ഗോൾഡ് കോയിൻ തുടങ്ങിയവയാണ് സമ്മാനങ്ങൾ ആയി നൽകിയത്.

## Article Content

**ഇരിട്ടി: **എം എസ് ഗോൾഡൻ ഡയമണ്ട്സ് മിന്നും പൊന്നോണം എന്ന പേരിൽ ഓണക്കാലത്ത് സംഘടിപ്പിച്ച സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് ഇരിട്ടിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസം 17 മുതൽ സെപ്റ്റംബർ ഏഴാം തീയതി വരെ എം എസ് ഗോൾഡൻ ഡയമണ്ട്സിൽ പർച്ചേസ് ചെയ്തവരിൽ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് സ്കൂട്ടർ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് എൽഇഡി ടിവി ഗോൾഡ് കോയിൻ തുടങ്ങിയവയാണ് സമ്മാനങ്ങൾ ആയി നൽകിയത്.

ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ ശ്രീലത, ഇരിട്ടി മുൻസിപ്പാലിറ്റി കൗൺസിലർ റഷീദ്, ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലാൻ തുടങ്ങിയവരാണ് സമ്മാനദാനം നിർവഹിച്ചത്. പുന്നാട് സ്വദേശി സുധാമണി, കണിച്ചാർ സ്വദേശി സായി കിരൻ, ഇരിട്ടി സ്വദേശി രാജഗോപാൽ എന്നിവർ സ്കൂട്ടറിന് അർഹരായി. പേരാവൂർ മടപ്പുരച്ചാൽ സ്വദേശി കനകവല്ലി ഫ്രിഡ്ജും, ഡോളി ജോയൽ വാഷിംഗ് മെഷീനും, പുന്നാട് സ്വദേശി ക്രിസ്റ്റ് ജിയോ എൽഇഡി ടിവിയും കരസ്ഥമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151804/ms-golden-diamonds-minnum-ponnonam-draw-of-prize-coupon-was-organized-twice)