---
title: "അഡ്വ.റഷീദ് പടയന്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ചു."
english_title: "Adv.Rasheed Patayan resigned from the current positions. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151806/advrasheed-patayan-resigned-from-the-current-positions"
published_at: "2023-10-07T19:22:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652162b14cb4c_ms_kerala_(15).jpg"
keywords: []
---

# അഡ്വ.റഷീദ് പടയന്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ചു.

> **Lead Summary:** **മാനന്തവാടി:** ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറിയും, മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമായ അഡ്വ.റഷീദ് പടയന്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം പാര്‍ട്ടി ഭാരവാഹികള്‍ക്ക് രാജിക്കത്ത് നല്‍കി. പാര്‍ട്ടി ഔദ്യോഗികമായി എടുത്ത കൂട്ടായ തീരുമാനത്തെ മറികടന്ന് കൂട്ടുത്തരവാദിത്തത്തെയും, സംഘടനാ സംവിധാനത്തിനെയും നോക്കുകുത്തിയാക്കി സംഘടനയ്ക്ക് പുറത്ത് മറ്റ് തീരുമാനങ്ങള്‍ എടുക്കുന്ന നിലവിലെ സ്ഥിതിയില്‍ മാറിനില്‍ക്കലാണ് നല്ലതെന്ന എന്ന സ്വയം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നും പൊതു രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

## Article Content

**മാനന്തവാടി:** ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറിയും, മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമായ അഡ്വ.റഷീദ് പടയന്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം പാര്‍ട്ടി ഭാരവാഹികള്‍ക്ക് രാജിക്കത്ത് നല്‍കി. പാര്‍ട്ടി ഔദ്യോഗികമായി എടുത്ത കൂട്ടായ തീരുമാനത്തെ മറികടന്ന് കൂട്ടുത്തരവാദിത്തത്തെയും, സംഘടനാ സംവിധാനത്തിനെയും നോക്കുകുത്തിയാക്കി സംഘടനയ്ക്ക് പുറത്ത് മറ്റ് തീരുമാനങ്ങള്‍ എടുക്കുന്ന നിലവിലെ സ്ഥിതിയില്‍ മാറിനില്‍ക്കലാണ് നല്ലതെന്ന എന്ന സ്വയം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നും പൊതു രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151806/advrasheed-patayan-resigned-from-the-current-positions)