---
title: "പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു "
english_title: "Peravoor Midnight Marathon Logo Released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151815/peravoor-midnight-marathon-logo-released"
published_at: "2023-10-07T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521694f2df61_ms_kerala_(17).jpg"
keywords: []
---

# പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ലോഗോ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും ചേംബർ ഹാളിൽ നടന്നു.മിഡ്‌നൈറ്റ് മാരത്തണിന്റെ ടൈറ്റിൽ സ്‌പോൺസർ ഷിനോജ് നരിതൂക്കിലിന് കൈമാറി സണ്ണി ജോസഫ് എം.എൽ.എ ലോഗോ പ്രകാശനം നിർവഹിച്ചു.ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ലോഗോ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും ചേംബർ ഹാളിൽ നടന്നു.മിഡ്‌നൈറ്റ് മാരത്തണിന്റെ ടൈറ്റിൽ സ്‌പോൺസർ ഷിനോജ് നരിതൂക്കിലിന് കൈമാറി സണ്ണി ജോസഫ് എം.എൽ.എ ലോഗോ പ്രകാശനം നിർവഹിച്ചു.ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.

ആദ്യ ടീം രജിസ്‌ട്രേഷൻ പ്രവീൺ കാരാട്ടിന് നല്കി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ സൈമൺ മേച്ചേരി,ചേംബർ ഭാരവാഹികളായ ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ,വി.കെ.വിനേശൻ,മധു നന്ത്യത്ത്,നാസർ ബറക്ക,നവാസ് വലിയേടത്ത്,വിനോദ് റോണക്‌സ് എന്നിവർ സംസാരിച്ചു. നവമ്പർ 11 ശനിയാഴ്ച രാത്രി 11 മണിക്കാണ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9947537486,9447549989.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151815/peravoor-midnight-marathon-logo-released)