---
title: "ബം​ഗ​ളൂ​രു​വി​ലെ അ​ത്തി​ബ​ല്ലെ​യി​ൽ പ​ട​ക്ക​ക​ട​യ്ക്ക് തീ​പി​ടി​ച്ച് 11 പേ​ർ മ​രി​ച്ചു. "
english_title: "11 people died in a fire at a firecracker shop in Atthiballe, Bangalore. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151849/11-people-died-in-a-fire-at-a-firecracker-shop-in-atthiballe-bangalore"
published_at: "2023-10-07T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521861c15b45_ms_kerala_(23).jpg"
keywords: []
---

# ബം​ഗ​ളൂ​രു​വി​ലെ അ​ത്തി​ബ​ല്ലെ​യി​ൽ പ​ട​ക്ക​ക​ട​യ്ക്ക് തീ​പി​ടി​ച്ച് 11 പേ​ർ മ​രി​ച്ചു. 

> **Lead Summary:** **ബം​ഗ​ളൂ​രു: **ബം​ഗ​ളൂ​രു​വി​ലെ അ​ത്തി​ബ​ല്ലെ​യി​ൽ പ​ട​ക്ക​ക​ട​യ്ക്ക് തീ​പി​ടി​ച്ച് 11 പേ​ർ മ​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്നു പ​ട​ക്കം ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ട​യ്ക്ക് തീ​പി​ടി​ച്ച​ത്. ക​ട​യു​ട​മ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ നി​ന്നു​ള്ള തീ ​തൊ​ട്ട​ടു​ത്തു​ള്ള നാ​ല് ക​ട​ക​ളി​ലേ​ക്കും പ​ട​ർ​ന്നു.

## Article Content

**ബം​ഗ​ളൂ​രു: **ബം​ഗ​ളൂ​രു​വി​ലെ അ​ത്തി​ബ​ല്ലെ​യി​ൽ പ​ട​ക്ക​ക​ട​യ്ക്ക് തീ​പി​ടി​ച്ച് 11 പേ​ർ മ​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്നു പ​ട​ക്കം ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ട​യ്ക്ക് തീ​പി​ടി​ച്ച​ത്. ക​ട​യു​ട​മ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ നി​ന്നു​ള്ള തീ ​തൊ​ട്ട​ടു​ത്തു​ള്ള നാ​ല് ക​ട​ക​ളി​ലേ​ക്കും പ​ട​ർ​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ ക​ട​യി​ൽ 20 പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. നാ​ല് ജീ​വ​ന​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യി അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.‌ മ​റ്റ് ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151849/11-people-died-in-a-fire-at-a-firecracker-shop-in-atthiballe-bangalore)