---
title: "സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151887/applynow"
published_at: "2023-10-08T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65222549aff0b_images.png"
keywords: []
---

# സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023-24 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ മതിയായ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 നകം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.

## Article Content

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023-24 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ മതിയായ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 നകം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.

യോഗ്യത പരീക്ഷക്ക് 70 ശതമാനം മാര്‍ക്കുള്ള കുട്ടികളുടെ അപേക്ഷകള്‍ മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളൂ. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിലും യൂണിയന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2705182. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151887/applynow)