---
title: "യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ൽ ത​മ്മി​ല​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. "
english_title: "Suspense for KSRTC employees who clashed in front of passengers Shan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151894/suspense-for-ksrtc-employees-who-clashed-in-front-of-passengers-shan"
published_at: "2023-10-08T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652230bf10ae2_ms_kerala_(27).jpg"
keywords: []
---

# യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ൽ ത​മ്മി​ല​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. 

> **Lead Summary:** **മൂ​വാ​റ്റു​പു​ഴ:** യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ൽ ത​മ്മി​ല​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മൂ​വാ​റ്റു​പു​ഴ യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജു ജോ​സ​ഫ്, തൊ​ടു​പു​ഴ യൂ​ണി​റ്റ് സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ. ​ഷാ​ജി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

## Article Content

**മൂ​വാ​റ്റു​പു​ഴ:** യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ൽ ത​മ്മി​ല​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മൂ​വാ​റ്റു​പു​ഴ യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജു ജോ​സ​ഫ്, തൊ​ടു​പു​ഴ യൂ​ണി​റ്റ് സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ. ​ഷാ​ജി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മു​ണ്ടാ​യ​താ​യി സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് സ​ജി​ത് കോ​ശി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ല്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​ന് കെ​എ​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ​യി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ദ്യം വാ​ക്കേ​റ്റ​ത്തി​ലും പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ലും ക​ലാ​ശി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151894/suspense-for-ksrtc-employees-who-clashed-in-front-of-passengers-shan)