---
title: "കർഷക സമരം : അന്തിമ തീരുമാനം ഇന്നുണ്ടായേക്കും"
english_title: "final decision on ending the farmers' strike is likely to be taken today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15193/final-decision-on-ending-the-farmers-strike-is-likely-to-be-taken-today"
published_at: "2021-12-09T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b188a1e9b0c_images - 2021-12-09T100952.057.jpeg"
keywords: []
---

# കർഷക സമരം : അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

> **Lead Summary:**  ന്യൂഡൽഹി : കര്‍ഷക സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. സമരം അവസാനിപ്പിക്കുന്നതില്‍ അന്തിമ പ്രഖ്യാപനം ഇന്ന് വരും.

## Article Content

 ന്യൂഡൽഹി : കര്‍ഷക സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. സമരം അവസാനിപ്പിക്കുന്നതില്‍ അന്തിമ പ്രഖ്യാപനം ഇന്ന് വരും.

തങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. വാക്കാല്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി ഉറപ്പ് നല്‍കിയാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വിഷയത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15193/final-decision-on-ending-the-farmers-strike-is-likely-to-be-taken-today)