---
title: "ആരോഗ്യ സർവകലാശാലാ നോർത്ത് സോൺ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനം ചെയ്തു "
english_title: "Arogya University North Zone Arts Festival was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151954/aorgya-university-north-zone-arts-festival-was-inaugurated"
published_at: "2023-10-08T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652265000068b_IMG-20231008-WA0012.jpg"
keywords: []
---

# ആരോഗ്യ സർവകലാശാലാ നോർത്ത് സോൺ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കണ്ണൂർ: **പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഒക്ടോബർ 9 മുതൽ 12 വരെ നടക്കുന്ന ആരോഗ്യ സർവകലാശാലാ നോർത്ത് സോൺ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഒക്ടോബർ 9 മുതൽ 12 വരെ നടക്കുന്ന ആരോഗ്യ സർവകലാശാലാ നോർത്ത് സോൺ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി.എസ്. സഞ്ജീവ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ടി.കെ. പ്രേമലത, സി.വി. വിഷ്ണു പ്രസാദ്, അഭിരാം എന്നിവർ സംസാരിച്ചു.

ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനം ചെയ്യും. ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന കലോത്സവത്തിൽ 9 ന് സ്റ്റേജിതര മത്സരങ്ങളും 10,11,12 തിയ്യതികളിലായി സ്റ്റേജ് മത്സരങ്ങളും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151954/aorgya-university-north-zone-arts-festival-was-inaugurated)