---
title: "സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപിന് തുടക്കമായി"
english_title: "Cycle polo district championship has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151967/cycle-polo-district-championship-has-started"
published_at: "2023-10-08T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522711f83904_IMG-20231008-WA0019.jpg"
keywords: []
---

# സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപിന് തുടക്കമായി

> **Lead Summary:** സുൽത്താൻ ബത്തേരി: വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ സാമൂഹിക മുന്നേറ്റത്തിന് ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. കർമ്മശേഷിയുള്ള യുവ സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം പരിപാടികൾ അനിവാര്യമാണ്.

## Article Content

സുൽത്താൻ ബത്തേരി: വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ സാമൂഹിക മുന്നേറ്റത്തിന് ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. കർമ്മശേഷിയുള്ള യുവ സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം പരിപാടികൾ അനിവാര്യമാണ്.

സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ പ്രസിണ്ടന്റ് സുധീഷ് സി. പി അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിണ്ടന്റ് സലീം കടവൻ മുഖ്യാഥിതിയായി. ഐഡിയൽ സ്നേഹഗിരി സ്കൂൾ പ്രിൻസിപ്പാൾ സാദിഖ് കെ എം, സൈക്കിൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സത്താർ വിൽട്ടൻ, അഷാദ് സി, സാജിദ് എൻ.സി, ഹരീഷ് കെ. വി , നവാസ്, അർജുൻ തോമസ്, എന്നിവർ ആശംസകൾ നേർന്നു.

ഐഡിയൽ സ്നേഹഗിരി സ്കൂൾ ഗ്രൗണ്ടിലാണ് (നിതാ ഫാത്തിമ സ്റ്റേഡിയം) ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി പുരുഷ-വനിതാ ടീമുകൾ മത്സരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151967/cycle-polo-district-championship-has-started)