---
title: "കീ സ്റ്റോണ്‍ ഫൗണ്ടേഷനു കീഴിലുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണം ഒക്ടോബർ 10ന് നടക്കും "
english_title: "The presentation will be held on October 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151968/the-presentation-will-be-held-on-october-10"
published_at: "2023-10-08T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652272be2efa0_IMG-20231008-WA0021.jpg"
keywords: []
---

# കീ സ്റ്റോണ്‍ ഫൗണ്ടേഷനു കീഴിലുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണം ഒക്ടോബർ 10ന് നടക്കും 

> **Lead Summary:** നീലഗിരി ആസ്ഥാനമായുള്ള കീ സ്റ്റോണ്‍ ഫൗണ്ടേഷനു കീഴിലുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വടക്കേ വയനാട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണം മാനന്തവാടി പാറക്കല്‍ ഓഡിറ്റോറിയത്തില്‍ 10ന് രാവിലെ 10 മുതല്‍ വൈകുന്നേരം വരെ എങ്കള സെദ്ദ്(ഞങ്ങളുടെ ശബ്ദം) എന്ന പേരില്‍ നടത്തും.

## Article Content

നീലഗിരി ആസ്ഥാനമായുള്ള കീ സ്റ്റോണ്‍ ഫൗണ്ടേഷനു കീഴിലുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വടക്കേ വയനാട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണം മാനന്തവാടി പാറക്കല്‍ ഓഡിറ്റോറിയത്തില്‍ 10ന് രാവിലെ 10 മുതല്‍ വൈകുന്നേരം വരെ എങ്കള സെദ്ദ്(ഞങ്ങളുടെ ശബ്ദം) എന്ന പേരില്‍ നടത്തും.

ജില്ലയിലെ അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ യുവജനതയില്‍ നേതൃപാടവം മെച്ചപ്പെടുത്തുന്നതിനും പട്ടിക വര്‍ഗ ഊരുകളിലെ പ്രശ്‌നങ്ങള്‍ അധികരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനും രൂപീകരിച്ചതാണ് കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍. നാങ്ക, കാട്ടുചോല, നമ്മ കൂട്ട, ഗലാദ്, പ്രതീക്ഷ, ചിലമ്പ് എന്നീ പേരുകളിലാണ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമെന്ന് എങ്കള സെദ്ദ് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍ മുഖേന പരിശീലനം നേടിയ 60 പേരാണ് ഇത്രയും ഗ്രൂപ്പുകളിലുള്ളത്. എങ്കള സെദ്ദ് സമാപന സമ്മേളനം ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പങ്കെടുക്കുമെന്നും ഇവർ പറഞ്ഞു. ഭാരവാഹികളായ ഭാരവാഹികളായ കെ.കെ. കാവ്യാഞ്ജലി, എം.ആര്‍. രാകേഷ്, ജിഷ്ണു രാജ്, എം.എം. ബിനു, വി.ബി. സുമതി, എം.ആര്‍. സുമിത്ര, പുഷ്പ, സനല്‍ ചന്ദ്രന്‍ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151968/the-presentation-will-be-held-on-october-10)