---
title: "ഇരിട്ടി കീഴൂരിലെ ദാറുൽ റഹ്മ മൻസിലിൽ കെടി അബ്ദുല്ല മുസ്‌ലിയാർ  അന്തരിച്ചു."
english_title: "KT Abdullah Musliar passed away at Darul Rahma Manzil, Iritty Keezhur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151986/kt-abdullah-musliar-passed-away-at-darul-rahma-manzil-iritty-keezhur"
published_at: "2023-10-08T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65228b8331acd_ms_kerala_(36).jpg"
keywords: []
---

# ഇരിട്ടി കീഴൂരിലെ ദാറുൽ റഹ്മ മൻസിലിൽ കെടി അബ്ദുല്ല മുസ്‌ലിയാർ  അന്തരിച്ചു.

> **Lead Summary:** **ഇരിട്ടി: **കണ്ണൂർ ജില്ലയിലെ പ്രമുഖ മത പണ്ഡിതനും കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ സംസ്ഥാന ട്രഷററുമായിരുന്ന ഇരിട്ടി കീഴൂരിലെ ദാറുൽ റഹ്മ മൻസിലിൽ കെടി അബ്ദുല്ല മുസ്‌ലിയാർ അന്തരിച്ചു.

## Article Content

**ഇരിട്ടി: **കണ്ണൂർ ജില്ലയിലെ പ്രമുഖ മത പണ്ഡിതനും കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ സംസ്ഥാന ട്രഷററുമായിരുന്ന ഇരിട്ടി കീഴൂരിലെ ദാറുൽ റഹ്മ മൻസിലിൽ കെടി അബ്ദുല്ല മുസ്‌ലിയാർ അന്തരിച്ചു.

35 വർഷത്തോളം കാസർഗോഡ് ത ജില്ലയിലെ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ടായും തൃക്കരിപ്പൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിരുന്ന മൗലവി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ എന്ന നിലയിൽ കേരളമൊന്നാകെ നിറഞ്ഞു നിന്നു പ്രവർത്തിച്ച നേതൃനിരയിലെ പ്രധാനിയായിരുന്നു. പുന്നാട് റിയാസുൽ ഹിക്കം മദ്രസ സദർ മുഅല്ലിമായും മഹല്ല് ഖത്തീബ് ആയും ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്നു.

കീഴൂരിൽ പ്രവർത്തിച്ചു വരുന്ന പി എം എസ് എ പൂക്കോയ തങ്ങൾ സ്മാരക കഹിഫ്ളുൽ ഖുർആൻ കോളജ് സ്ഥാപിക്കുന്നതിൽ മുൻ നിന്നു പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്ന മൗലവി സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടായും. ആദ്യകാലത്ത് സമസ്ത ഇരിട്ടി റെയിഞ്ച് ജനറൽ സെക്രട്ടറിയായും പ്രവത്തിച്ചിട്ടുണ്ട്. മികച്ച സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി റിയാദ് കെ.എം സി.സി ഏർപ്പെടുത്തിയ മാനവ സേവ അവാർഡ് ഉൾപ്പെടെയുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

ഭാര്യ: റാബിയ മക്കൾ: മുഹമ്മദ് ഫാറൂഖ്, ഷഫീഖ് (വ്യാപാരി കൂത്തുപറമ്പ്), അബ്ദുൾ കാദർ ( ടി എൻ എച്ച് ഹോസ്പിറ്റൽ തളിപ്പറമ്പ്, മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്), മുനീർ പറമ്പായി (അധ്യാപകൻ,കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർ സെക്കണ്ടറി സ്കൂൾ), ആയിഷ, ആരിഫ, ആബിദ. മരുമക്കൾ: റയ്ഹാന, ഹഫ്സത്ത്, സുമൈയ്യ, ശുഹൈമ (അധ്യാപിക പത്തൊൻപതാം മൈൽ സീൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ), നിസാർ (വ്യാപാരി ), സക്കീർ (സൗദി), മുനീർ (മദ്രസ അധ്യാപകൻ, കാട്ടാമ്പള്ളി മയ്യിൽ) ഖബറടക്കം: ഇന്ന് (ഞായറാഴ്ച്ച) വൈകീട്ട് 7 മണിക്ക് കീഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151986/kt-abdullah-musliar-passed-away-at-darul-rahma-manzil-iritty-keezhur)