---
title: "ജനശ്രീ സുസ്ഥിര മിഷൻ അയ്യൻകുന്ന് മണ്ഡലം സഭയും കൺവെൻഷനും നടന്നു."
english_title: "Janashree Susthira Mission Ayyankunnu Mandal Assembly and Convention held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152004/janashree-susthira-mission-ayyankunnu-mandal-assembly-and-convention-held"
published_at: "2023-10-08T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522b40149074_ms_kerala_(37).jpg"
keywords: []
---

# ജനശ്രീ സുസ്ഥിര മിഷൻ അയ്യൻകുന്ന് മണ്ഡലം സഭയും കൺവെൻഷനും നടന്നു.

> **Lead Summary:** **കരിക്കോട്ടക്കരി**: ജനശ്രീ സുസ്ഥിര മിഷൻ അയ്യൻകുന്ന് മണ്ഡലം സഭയും കൺവെൻഷനും കരിക്കോട്ടക്കരി മിൽമ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജനശ്രീ ഇരിട്ടി ബ്ലോക്ക് ചെയർമാൻ ശ്രീ പടിയൂർ ബാലൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കരിക്കോട്ടക്കരി**: ജനശ്രീ സുസ്ഥിര മിഷൻ അയ്യൻകുന്ന് മണ്ഡലം സഭയും കൺവെൻഷനും കരിക്കോട്ടക്കരി മിൽമ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജനശ്രീ ഇരിട്ടി ബ്ലോക്ക് ചെയർമാൻ ശ്രീ പടിയൂർ ബാലൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ജനശ്രീ മണ്ഡലം ചെയർമാൻ ശ്രീ ബാബു പാരിക്കാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ശ്രീ രാമകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജെയിൻസ് ടി മാത്യു, മനോജ് എം കണ്ടത്തിൽ, ജനശ്രീ ജില്ലാ കമ്മിറ്റി മെമ്പർ ശ്രീമതി പി കെ ഓമന, മണ്ഡലം സെക്രട്ടറി ഷാജി മടയംകുന്നേൽ, ട്രഷറർ റോസമ്മ തെക്കുംപുറത്ത് എന്നിവർ സംസാരിച്ചു... അയ്യങ്കുന്നു മണ്ഡലത്തിലെ വിവിധ ജനശ്രീ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152004/janashree-susthira-mission-ayyankunnu-mandal-assembly-and-convention-held)