---
title: "സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു."
english_title: "Kappa was charged against the habitual offender and sent to jail. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152017/kappa-was-charged-against-the-habitual-offender-and-sent-to-jail"
published_at: "2023-10-08T19:56:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522bc10bf62b_ms_kerala_(41).jpg"
keywords: []
---

# സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.

> **Lead Summary:** **കൽപ്പറ്റ: ** ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളതും അമ്പലവയല്‍ പോലീസ് സ്റ്റേഷനിൽ ആന്‍റി-സോഷ്യല്‍ ലിസ്റ്റിൽ ഉൾപ്പെട്ട വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് ബുളു നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ പി എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബഹു : വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കപ ചുമത്തുന്നതടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

## Article Content

**കൽപ്പറ്റ: ** ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളതും അമ്പലവയല്‍ പോലീസ് സ്റ്റേഷനിൽ ആന്‍റി-സോഷ്യല്‍ ലിസ്റ്റിൽ ഉൾപ്പെട്ട വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് ബുളു നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ പി എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബഹു : വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കപ ചുമത്തുന്നതടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152017/kappa-was-charged-against-the-habitual-offender-and-sent-to-jail)