---
title: "ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി."
english_title: "A husband and wife were found dead inside their rented house. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152045/a-husband-and-wife-were-found-dead-inside-their-rented-house"
published_at: "2023-10-08T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522d162ca1c3_ms_kerala_(45).jpg"
keywords: []
---

# ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

> **Lead Summary:** **പാലക്കാട് : **പട്ടാമ്പിയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയന്‍കാവില്‍ പുരയ്ക്കല്‍ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി. തൂങ്ങിയ നിലയിലാണ് ഭര്‍ത്താവ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. സുജിതയുടെ മൃതദേഹം അഴുകി ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ സമീപവാസികള്‍ വന്ന് വീട് പരിശോധിക്കുകയായിരുന്നു.

## Article Content

**പാലക്കാട് : **പട്ടാമ്പിയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയന്‍കാവില്‍ പുരയ്ക്കല്‍ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി. തൂങ്ങിയ നിലയിലാണ് ഭര്‍ത്താവ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. സുജിതയുടെ മൃതദേഹം അഴുകി ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ സമീപവാസികള്‍ വന്ന് വീട് പരിശോധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152045/a-husband-and-wife-were-found-dead-inside-their-rented-house)