---
title: "ബിരിയാണി ചലഞ്ച് നടത്തി"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152057/mananthavadi"
published_at: "2023-10-08T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522dc6ea1dff_IMG-20231008-WA0005.jpg"
keywords: []
---

# ബിരിയാണി ചലഞ്ച് നടത്തി

> **Lead Summary:** **മാനന്തവാടി** : ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നഉള്ള സഹോദരങ്ങളുടെ ഭവന നിർമ്മാണ പൂർത്തികരണത്തിന് വേണ്ടി ബിരിയാണി ചലഞ്ച് നടത്തി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ ഇടവക അംഗങ്ങളായ എടപ്പാറയ്ക്കൽ ആഷ്ന, അതുൽ എന്നിവരുടെ ഭവന നിർമ്മാണ പൂർത്തികരണത്തിന് വേണ്ടിയാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

## Article Content

**മാനന്തവാടി** : ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നഉള്ള സഹോദരങ്ങളുടെ ഭവന നിർമ്മാണ പൂർത്തികരണത്തിന് വേണ്ടി ബിരിയാണി ചലഞ്ച് നടത്തി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ ഇടവക അംഗങ്ങളായ എടപ്പാറയ്ക്കൽ ആഷ്ന, അതുൽ എന്നിവരുടെ ഭവന നിർമ്മാണ പൂർത്തികരണത്തിന് വേണ്ടിയാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

12 ലക്ഷം രൂപ ചിലവ് വരുന്ന വീടിന്റെ നിർമ്മാണം മെയിൽ വാർപ്പ് കഴിഞ്ഞു. ഇനിയും ഏഴ് ലക്ഷത്തോളം രൂപ ആവശ്യമായിരിക്കെയാണ് ഇടവക ഫണ്ട് ശേഖരണാർത്ഥം ഈ പദ്ധതി. യുമായ മുന്നിട്ടിറങ്ങിയത്.ഇവരുടെ പിതാവ് 10 വർഷം മുൻപ് മരണപ്പെടുകയും അമ്മ ഒരു വർഷം മുൻപ് മാനന്തവാടിയിൽ വച്ചുണ്ടായ ബസ്സപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഇവർക്ക് കാര്യമായ ജോലി ഒന്നും തന്നെചെയ്യുവാനും സാധിക്കാത്തതിനാൽ സുമനസ്സുകളുടെ സഹായമില്ലാതെ വീടുപണി പൂർത്തികരിക്കാൻ ഇനിയും ഈ സഹോദരങ്ങൾക്ക് ആവില്ല.

ഫാ.ജെയിംസ് ചക്കിട്ടക്കുടി രക്ഷാധികാരിയായും ജെയ്സൻ വടക്കൻചെയർമാനും, മാങ്ങാട്ട് സജി കൺവീനറുമായ ഭവന നിർമ്മാണ കമ്മറ്റി കല്ലോടി ഗ്രാമീൺ ബാങ്കിൽ അകൗണ്ട് എടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ Edapparakkal Bhavana Nirmana Nidhi Gramin Bank, Kallody Account No:40481101050914 IFSC.KLGBO040481 എന്ന അക്കൗണ്ടിൽ നിക്ഷേപിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152057/mananthavadi)