---
title: "#Kottiyoor | വൈശാഖ മഹോത്സവം അവലോകനയോഗം കൊട്ടിയൂരിൽ നടന്നു "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152097/kottiyoor"
published_at: "2023-10-09T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65237ffb7d009_Picsart_23-10-09_09-51-47-341.jpg"
keywords: []
---

# #Kottiyoor | വൈശാഖ മഹോത്സവം അവലോകനയോഗം കൊട്ടിയൂരിൽ നടന്നു 

> **Lead Summary:** **കൊട്ടിയൂർ**: വൈശാഖമഹോത്സവ അവലോകന യോഗവും, അടുത്ത വർഷത്തെ വൈശാഖമഹോത്സവ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ചർച്ചയും സംഘടിപ്പിച്ചു. കൊട്ടിയൂർ ദേവസ്വം നേതൃത്വത്തിൽ നടന്ന യോഗം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്‌ഘാടനം നിർവഹിച്ചു.

## Article Content

**കൊട്ടിയൂർ**: വൈശാഖമഹോത്സവ അവലോകന യോഗവും, അടുത്ത വർഷത്തെ വൈശാഖമഹോത്സവ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ചർച്ചയും സംഘടിപ്പിച്ചു. കൊട്ടിയൂർ ദേവസ്വം നേതൃത്വത്തിൽ നടന്ന യോഗം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്‌ഘാടനം നിർവഹിച്ചു.

മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി അധ്യക്ഷനായ ചടങ്ങിൽ ദേവസ്വം എക്ക്സിക്യൂട്ടീവ് ഓഫീസർ കെ നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, ദേവസ്വം കമ്മീഷണർ നന്ദകുമാർ, പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യേതര ട്രസ്റ്റിമാരായ എം രവീന്ദ്രൻ, എൻ പ്രശാന്ത്, കെ ചന്ദ്രശേഖരൻ, വിവിധ ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152097/kottiyoor)