---
title: "സി പി എം, ബി ജെ പി പ്രവർത്തകർ രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നു"
english_title: "CPM and BJP workers resigned and joined Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152166/cpm-and-bjp-workers-resigned-and-joined-congress"
published_at: "2023-10-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523aabc538ad_Picsart_23-10-09_12-17-08-245.jpg"
keywords: []
---

# സി പി എം, ബി ജെ പി പ്രവർത്തകർ രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നു

> **Lead Summary:** **ഉളിക്കൽ**: സിപിഎം, ബിജെപി പാർട്ടി വിട്ടെത്തിയ പ്രവർത്തകർ കോൺഗ്രസ്സിൽ ചേർന്നു. സിപിഎംന്റെ നാലോളം പ്രവർത്തകരും ബിജെപിയുടെ ഒരു പ്രവർത്തകനുമാണ് ഇന്നലെ അവർ പ്രവർത്തിച്ചിരുന്ന പാർട്ടിവിട്ട് കോൺഗ്രസ്സിൽ ചേർന്നത്.

## Article Content

**ഉളിക്കൽ**: സിപിഎം, ബിജെപി പാർട്ടി വിട്ടെത്തിയ പ്രവർത്തകർ കോൺഗ്രസ്സിൽ ചേർന്നു. സിപിഎംന്റെ നാലോളം പ്രവർത്തകരും ബിജെപിയുടെ ഒരു പ്രവർത്തകനുമാണ് ഇന്നലെ അവർ പ്രവർത്തിച്ചിരുന്ന പാർട്ടിവിട്ട് കോൺഗ്രസ്സിൽ ചേർന്നത്.

പുതുതായി കോൺഗ്രസ്സിൽ ചേർന്ന പ്രവർത്തകരായ പ്രജേഷ്, മധുസൂദനൻ, വർഗീസ്, സന്തോഷ്, ആശിഷ് രാജൻ എന്നിവരെ സജീവ് ജോസഫ് എം എൽ എ ഷാൾ അണിയിച്ചു സ്വീകരിച്ചു.

വയത്തൂർ അമ്പലത്തിന് സമീപം കുടക് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ എംഎൽഎ മാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, കെപിസിസി മെമ്പർ ചാക്കോ പാലക്കലോടി,ഡിസിസി സെക്രട്ടറിമാരായ ബേബി തോലാനി, സെക്രട്രി ബെന്നി തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡെന്റ് എ.ജെ.ജോസഫ്, മുൻ ബ്ലോക്ക് പ്രസിഡന്റ് എ.ജസ്റ്റിൻ,കർഷക കോൺഗ്രസ് ജില്ലാ പ്രിസിഡന്റ് ജോസ് പുമല, മെമ്പർ രതി ഭായി, ഗോവിന്ദൻ, ലിസമ്മ ബാബു, മോഹൻദാസ്, മധു ലക്ഷ്മിവിലാസം, ഷിനോജ് കുനമാക്കിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152166/cpm-and-bjp-workers-resigned-and-joined-congress)