---
title: "#wayanad | വയനാട് കമ്പമലയിൽ മാവോയിസ്റ്റ് സാന്നിധ്യം: അതിർത്തി വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152178/wayanad"
published_at: "2023-10-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523b27d9cb9e_images_(73).jpeg"
keywords: []
---

# #wayanad | വയനാട് കമ്പമലയിൽ മാവോയിസ്റ്റ് സാന്നിധ്യം: അതിർത്തി വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തും

> **Lead Summary:** വയനാട്- കണ്ണൂർ അതിർത്തി വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെ തുടർന്ന് ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. നേവിയുടെ ഹെലികോപ്റ്റർ കണ്ണൂരിൽ നിന്നും ഉച്ച കഴിഞ് വയനാട്ടിലെത്തും. തലപ്പുഴയിലെ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന ഹെലികോപ്റ്റർ പിന്നീട് മക്കിമല, കമ്പമല ദേശങ്ങളിലും മറ്റ് വനമേഖലകളിലും നിരീക്ഷണം നടത്തും.

## Article Content

വയനാട്- കണ്ണൂർ അതിർത്തി വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെ തുടർന്ന് ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. നേവിയുടെ ഹെലികോപ്റ്റർ കണ്ണൂരിൽ നിന്നും ഉച്ച കഴിഞ് വയനാട്ടിലെത്തും. തലപ്പുഴയിലെ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന ഹെലികോപ്റ്റർ പിന്നീട് മക്കിമല, കമ്പമല ദേശങ്ങളിലും മറ്റ് വനമേഖലകളിലും നിരീക്ഷണം നടത്തും.

കണ്ണൂർ, വയനാട് ജില്ലകളിലും പോലീസ് ഓഫീസർമാർ ഇതിന് നേതൃത്വം നൽകും. മൂന്ന് തരം പരിശോധനയാണ് പോലീസ് നടത്തുക. ഇവയിൽ ഏറ്റവും പ്രധാനം ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണമാണ്. രണ്ടാമതായി സായുധ പോലീസിൻ്റെയും തണ്ടർബോൾട്ടിൻ്റെയും നേതൃത്വത്തിൽ വനമേഖലകളിൽ പരിശോധനയുണ്ടാകും.

വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് അതിർത്തികളിലുള്ള വാഹന പരിശോധനയാണ് മൂന്നാമത്തേത്. ഓപ്പറേഷൻ മാവോയിസ്റ്റ് എന്ന് പേരിട്ട ഈ നടപടികൾക്ക് വയനാട് ജില്ലാ പോലിസ് മേധാവി പദം സിംഗ് നേതൃത്വം വഹിക്കും. ഉത്തരമേഖല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കഴിഞ്ഞ കുറച്ചു കാലമായി കമ്പ മല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ആക്രമണവും സാന്നിധ്യവും സജീവമായ സാഹചര്യത്തിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152178/wayanad)