---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ 'തിരികെ സ്കൂളിലേക്ക് 'പരിപാടി സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152185/thaliparamba"
published_at: "2023-10-09T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523b61bb79f0_Picsart_23-10-09_13-42-48-569.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ 'തിരികെ സ്കൂളിലേക്ക് 'പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്** : നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ' തിരികെ സ്കൂളിലേക്ക്' പരിപാടി സംഘടിപ്പിച്ചു. സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഒരുമയുടെ പഠനമുറിയിലൂടെ ഒന്നായ് മുന്നേറാൻ അയൽ കൂട്ട ശാക്തീകരണ ക്യാംപയിന്റെ ഭാഗമായാണ് തിരികെ സ്കൂളിലേക്ക് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ്** : നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ' തിരികെ സ്കൂളിലേക്ക്' പരിപാടി സംഘടിപ്പിച്ചു. സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഒരുമയുടെ പഠനമുറിയിലൂടെ ഒന്നായ് മുന്നേറാൻ അയൽ കൂട്ട ശാക്തീകരണ ക്യാംപയിന്റെ ഭാഗമായാണ് തിരികെ സ്കൂളിലേക്ക് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി റജില അധ്യക്ഷത വഹിച്ചു. ഷബിദ എം കെ, ഖദീജ കെ പി, നഗരസഭ സെക്രട്ടറി സുബൈർ കെ പി, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152185/thaliparamba)