---
title: "തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാത നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152192/thaliparamba"
published_at: "2023-10-09T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523bf9f3524d_Screenshot_2023-10-09-14-01-11-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാത നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു

> **Lead Summary:**  തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയിലെചൊറുക്കള - നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവർലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. പൊക്കുണ്ട് ടൗണിൽ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

 തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയിലെചൊറുക്കള - നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവർലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. പൊക്കുണ്ട് ടൗണിൽ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പിഡബ്ല്യുഡി റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിഎം സീന, വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ, സ്ഥിരം സമിതി അധ്യക്ഷ സി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സവിത, സംഘാടക സമിതി കൺവീനർ പി കെ കുഞ്ഞിരാമൻ, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152192/thaliparamba)