---
title: "ആരോഗ്യ പഠന സെമിനാറും - നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ അംഗത്വ വിതരണ ഉദ്ഘാടനവും നടന്നു"
english_title: "Health Study Seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152230/health-study-seminar"
published_at: "2023-10-09T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523e31b2b810_Picsart_23-10-09_16-43-19-799.jpg"
keywords: []
---

# ആരോഗ്യ പഠന സെമിനാറും - നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ അംഗത്വ വിതരണ ഉദ്ഘാടനവും നടന്നു

> **Lead Summary:** നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെയും ശ്രീമന്ദിർ ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് ആരോഗ്യ പഠന സെമിനാറും നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ അംഗത്വ വിതരണ ഉദ്ഘാടനവും നടന്നു.

## Article Content

നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെയും ശ്രീമന്ദിർ ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് ആരോഗ്യ പഠന സെമിനാറും നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ അംഗത്വ വിതരണ ഉദ്ഘാടനവും നടന്നു.

കണ്ണൂർ, കക്കാട് മന്ദിർ ഔഷധ സസ്യ പഠന കേന്ദ്രത്തിൽ പയ്യന്നൂർ കോളേജ് റിട്ടയർഡ് സംസ്കൃതം പ്രഫസർ പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ ജയദേവൻ അധ്യക്ഷത വഹിച്ചു. എൻ ഇ പവിത്രൻ ഗുരുക്കൾ, കെ മനോഹരൻ വൈദ്യർ, ടി ടി അരവിന്ദാക്ഷൻ വൈദ്യർ എന്നിവർ ക്ലാസെടുത്തു.

ചടങ്ങിൽ ടി കെ സുനീഷ് വൈദ്യർ, ജോതിഷ് എം കെ, മനോജ്, രാജീവ് എന്നിവർ സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി പത്മശ്രീ എസ് ആർ ഡി പ്രസാദിനെ ആദരിക്കുകയും, ഔഷധാമൃതം വിതരണം ചെയ്യുകയും, സൗജന്യമായി ഔഷധസസ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആയുർവേദ ക്വിസ് മത്സരത്തിൽ ഷർളി ടീച്ചർ ഒന്നാം സമ്മാനം നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152230/health-study-seminar)