---
title: "രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു"
english_title: "Covid 19 update india dec 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15224/covid-19-update-india-dec-9"
published_at: "2021-12-09T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1a446cb7a2_images - 2021-12-09T120750.186.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ 11.6 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. നി​ല​വി​ൽ 94,742 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്.

159 മ​ര​ണ​ങ്ങ​ളാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 4.74 ല​ക്ഷം പി​ന്നി​ട്ടു. 8,251 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. 129.54 കോ​ടി ഡോ​സ് വാ​ക്സി​ൻ ഇ​തു​വ​രെ രാ​ജ്യ​ത്ത് ന​ൽ​കി​യെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15224/covid-19-update-india-dec-9)