---
title: "വയനാട് മെഡിക്കൽ കോളേജിലെ ദുരവസ്ഥ:  മെഡിക്കൽ കോളേജിലേക്ക് ബി.ജെ.പി. മാർച്ചും ധർണയും നടത്തും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152251/wayanad"
published_at: "2023-10-09T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523fa190a633_IMG-20231009-WA0037.jpg"
keywords: []
---

# വയനാട് മെഡിക്കൽ കോളേജിലെ ദുരവസ്ഥ:  മെഡിക്കൽ കോളേജിലേക്ക് ബി.ജെ.പി. മാർച്ചും ധർണയും നടത്തും

> **Lead Summary:** **മാനന്തവാടി: **വയനാട് മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ആരോഗ്യവകുപ്പ് പൂർണ പരാജയപ്പെട്ടതായി ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മെഡിക്കൽ കോളേജ് എന്ന നിലയിൽ ഉയർത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ആശുപത്രിക്ക് മെഡിക്കൽ കോളേജ് എന്ന രീതിയിലുള്ള യാതൊരു അടിസ്ഥാന സൗകര്യവും ഇതുവരെ ആരോഗ്യ വകുപ്പിന് ഒരുക്കാൻ കഴിഞ്ഞിട്ടില്ല.

## Article Content

**മാനന്തവാടി: **വയനാട് മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ആരോഗ്യവകുപ്പ് പൂർണ പരാജയപ്പെട്ടതായി ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മെഡിക്കൽ കോളേജ് എന്ന നിലയിൽ ഉയർത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ആശുപത്രിക്ക് മെഡിക്കൽ കോളേജ് എന്ന രീതിയിലുള്ള യാതൊരു അടിസ്ഥാന സൗകര്യവും ഇതുവരെ ആരോഗ്യ വകുപ്പിന് ഒരുക്കാൻ കഴിഞ്ഞിട്ടില്ല.

ചികിത്സയുമായി എത്തുന്ന രോഗികളെ റഫർ ചെയ്യാൻ മാത്രമാണ് ആശുപത്രി. മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ച് സംസ്ഥാന സർക്കാർ വയനാട്ടിലെ ആദിവാസികളെയും മറ്റു ആളുകളെയും കബളിപ്പിക്കുകയാണ് ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് ബിജെപിക്ക് ഇത് കണ്ട് നിൽക്കാൻ കഴിയില്ല പ്രതിഷേധമായി ജനപക്ഷത്ത് നിന്നുകൊണ്ട് സാധാരണക്കാരായ ജനങ്ങളെ അണിനിരത്തി ഈ വരുന്ന 12 തിയ്യതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് വയനാട് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ചും  ധർണയും നടത്തും.

വാർത്താ സമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട്,  ജില്ലാ സെക്രട്ടറി കണ്ണൻ കണിയാരം, ഒ.ബി.സി മോർച്ചാ സംസ്ഥാന സമിതി അംഗം പുനത്തിൽ രാജൻ, ബിജെപി ജില്ലാ കമ്മിറ്റി അംഗം ജയചന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152251/wayanad)