---
title: "യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി  "
english_title: "The woman fell into the well and was found dead. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152269/the-woman-fell-into-the-well-and-was-found-dead"
published_at: "2023-10-09T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652407d780b25_uvadhiye_marciha_nilayil.jpg"
keywords: []
---

# യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി  

> **Lead Summary:** **ഇരിട്ടി: **യുവതി കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. എടക്കാനം എൽ.പി സ്കൂളിനു സമീപത്തെ നിട്ടൂർ വീട്ടിൽ എൻ. അനിഷ യെ ആണ് വീട്ടുകിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.

## Article Content

**ഇരിട്ടി: **യുവതി കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. എടക്കാനം എൽ.പി സ്കൂളിനു സമീപത്തെ നിട്ടൂർ വീട്ടിൽ എൻ. അനിഷ യെ ആണ് വീട്ടുകിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.

യുവതിയെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിണറ്റിൽ നിന്നും വെള്ളം കോരുന്ന തിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിമുക്ത ഭടൻ കെ.കെ.ഉണ്ണികൃഷ്ണൻ്റെ ഭാര്യയാണ്. മക്കൾ: ശിവനന്ദ, അനു നന്ദ (ഇരുവരും കീഴൂർ വി യുപി സ്കൂൾ വിദ്യാർത്ഥികൾ) കണ്ണൂർ മതുക്കോത്തെ പ്രഭാകരൻ്റെയും രജിലയുടെയും മകളാണ്.

സഹോദരങ്ങൾ:പ്രജിഷ,പ്രജീഷ്. ഇരിട്ടി പൊലിസ് ഇൻക്വിസ്റ് നടത്തി കണ്ണൂർ ഗവ.മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം എടക്കാനത്തെ വീട്ടിലെത്തിച്ച ശേഷം സംസ്ക്കരിക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152269/the-woman-fell-into-the-well-and-was-found-dead)