---
title: "പയ്യന്നൂർ സൗഹൃദ വേദി ദുബൈ ചാപ്റ്റർ ഇരുപത്തൊന്നാം വാർഷികാഘോഷം നടന്നു."
english_title: "Payyannoor Friendship Venue Dubai Chapter 21st Anniversary Celebration was held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152276/payyannoor-friendship-venue-dubai-chapter-21st-anniversary-celebration-was-held"
published_at: "2023-10-09T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240a75ac1e6_pyynoor.jpg"
keywords: []
---

# പയ്യന്നൂർ സൗഹൃദ വേദി ദുബൈ ചാപ്റ്റർ ഇരുപത്തൊന്നാം വാർഷികാഘോഷം നടന്നു.

> **Lead Summary:** പയ്യന്നൂർ സൗഹൃദ വേദി ദുബൈ ചാപ്റ്റർ ഇരുപത്തൊന്നാം വാർഷികാഘോഷം യു.എ.ക്യു ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് നേടിയ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ബ്രിജേഷ് സി.പി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ അജയ് അന്നൂർ, അമീറലി ഒളവറ, ശിവഗംഗ രാമചന്ദ്രൻ, നിവയ്‌ സുധീർ, ധന്യ പ്രമോദ് എന്നിവരെ അനുമോദിച്ചു.

## Article Content

പയ്യന്നൂർ സൗഹൃദ വേദി ദുബൈ ചാപ്റ്റർ ഇരുപത്തൊന്നാം വാർഷികാഘോഷം യു.എ.ക്യു ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് നേടിയ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ബ്രിജേഷ് സി.പി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ അജയ് അന്നൂർ, അമീറലി ഒളവറ, ശിവഗംഗ രാമചന്ദ്രൻ, നിവയ്‌ സുധീർ, ധന്യ പ്രമോദ് എന്നിവരെ അനുമോദിച്ചു.

വി.ടി.വി ദാമോദരൻ, ബി. ജ്യോതിലാൽ, അനൂപ് കീച്ചേരി, സന്തോഷ് എടച്ചേരി, സജാദ്, ജ്യോതിഷ് കുമാർ, വി.പി ശശികുമാർ, ഉഷാ നായർ തുടങ്ങിയവർ സംസാരിച്ചു. സീക് യു.എ.ഇ അവതരിപ്പിച്ച ഇരുപത്തഞ്ചംഗ ശിങ്കാളി മേളം, നിസാം കാലിക്കറ്റിന്‍റെ നേതൃത്വത്തിൽ സംഗീത മിമിക്സ് മെഗാ പ്രോഗ്രാം എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ശ്രീജിത്ത് ടി സ്വാഗതവും ബബിത നാരായണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152276/payyannoor-friendship-venue-dubai-chapter-21st-anniversary-celebration-was-held)