---
title: "മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായതോടെ വനം വികസന കോര്‍പറെഷന്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. "
english_title: "Forest Development Corporation employees have lost sleep with the Maoist presence intensifying. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152301/forest-development-corporation-employees-have-lost-sleep-with-the-maoist-presence-intensifying"
published_at: "2023-10-09T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652423e992163_wathrdh.jpg"
keywords: []
---

# മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായതോടെ വനം വികസന കോര്‍പറെഷന്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. 

> **Lead Summary:** **തലപ്പുഴ:** കമ്പമലയിലും പരിസരത്തും മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായതോടെ വനം വികസന കോര്‍പറെഷന്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികളോട് ഏറെ സഹകരിച്ച് മുന്നോട്ട് പോകുന്ന ഡിവിഷന്‍ മാനേജര്‍ ബാദുഷ ഉള്‍പ്പെടെ 5 ജീവനക്കാരാണ് കമ്പമലയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച കെഎഫ്ഡിസി ഓഫീസിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം ഭീതിയോടെയാണ് ജീവനക്കാര്‍ കമ്പമലയില്‍ കഴിഞ്ഞുവരുന്നത്.

## Article Content

**തലപ്പുഴ:** കമ്പമലയിലും പരിസരത്തും മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായതോടെ വനം വികസന കോര്‍പറെഷന്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികളോട് ഏറെ സഹകരിച്ച് മുന്നോട്ട് പോകുന്ന ഡിവിഷന്‍ മാനേജര്‍ ബാദുഷ ഉള്‍പ്പെടെ 5 ജീവനക്കാരാണ് കമ്പമലയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച കെഎഫ്ഡിസി ഓഫീസിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം ഭീതിയോടെയാണ് ജീവനക്കാര്‍ കമ്പമലയില്‍ കഴിഞ്ഞുവരുന്നത്.

ഇന്നലെ വൈകിട്ട് മാവോയിസ്റ്റ് സംഘവും, തൊഴിലാളികളുമായി നടന്ന വാക്കുതര്‍ക്കവും ജീവനക്കാര്‍ക്കിടയില്‍ ഭീതിസൃഷ്ടിക്കുന്നുണ്ട്. 4 പുരുഷന്മാരും, ഒരു വനിതയുമാണ് കോര്‍പറേഷന്‍ ജീവനക്കാരായി കമ്പമലയിലുള്ളത്. തങ്ങളുടെ വീട്ടിലുള്ളവരുള്‍പ്പെടെ ഭീതിയിലാണെന്നും ഇവര്‍ പറയുന്നു. ലീവെടുത്ത് നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് മിക്ക ജീവനക്കാരും. എന്നാല്‍ ജീവനക്കാര്‍ കമ്പമലയില്‍ നിന്ന് പോയാല്‍ തോട്ടം അടച്ചിടേണ്ട സാഹചര്യവും, ഇത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152301/forest-development-corporation-employees-have-lost-sleep-with-the-maoist-presence-intensifying)