---
title: "പാല്‍ച്ചുരം റോഡിന്റെ ശോചനീയാവസ്ഥ; യുവമോര്‍ച്ച കണ്ണൂര്‍ ജില്ല പ്രസിഡണ്ട്  ഏകദിന ഉപവാസം നടത്തി."
english_title: "Dilapidated condition of Palchuram road; Yuvamorcha Kannur district president observed a one-day fast. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152310/dilapidated-condition-of-palchuram-road-yuvamorcha-kannur-district-president-observed-a-one-day-fast"
published_at: "2023-10-09T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65242a391f09e_palchuram_arun_barath_bjp.jpg"
keywords: []
---

# പാല്‍ച്ചുരം റോഡിന്റെ ശോചനീയാവസ്ഥ; യുവമോര്‍ച്ച കണ്ണൂര്‍ ജില്ല പ്രസിഡണ്ട്  ഏകദിന ഉപവാസം നടത്തി.

> **Lead Summary:** **പാല്‍ച്ചുരം: **വയനാട്, കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പാല്‍ച്ചുരം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ ജില്ല പ്രസിഡണ്ട് അരുണ്‍ ഭരത് ഏകദിന ഉപവാസം നടത്തി. യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി കെ.ഗണേഷ് സമരം ഉദ്ഘാടനം ചെയ്തു. രോഹിത് പാനൂര്‍ അധ്യക്ഷത വഹിച്ചു. 

## Article Content

**പാല്‍ച്ചുരം: **വയനാട്, കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പാല്‍ച്ചുരം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ ജില്ല പ്രസിഡണ്ട് അരുണ്‍ ഭരത് ഏകദിന ഉപവാസം നടത്തി. യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി കെ.ഗണേഷ് സമരം ഉദ്ഘാടനം ചെയ്തു. രോഹിത് പാനൂര്‍ അധ്യക്ഷത വഹിച്ചു. 

ഇതേ ആവശ്യം ഉന്നയിച്ച് യുവമോര്‍ച്ച മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ബോയ്‌സ് ടൗണില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തിയിരുന്നു. ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടിലെ ബി.ജെ.പി നേതാക്കളും സമരപന്തലിലെത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി സി.അഖില്‍ പ്രേം, കണ്ണന്‍ കണിയാരം, ജിതിന്‍ ഭാനു ,ശ്രീജിത്ത് കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152310/dilapidated-condition-of-palchuram-road-yuvamorcha-kannur-district-president-observed-a-one-day-fast)