---
title: "#jemmukashmir |ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ;  സൈനികന് വീരമൃത്യു"
english_title: "Jemmukashmir "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152360/jemmukashmir"
published_at: "2023-10-10T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524cfde1e9b0_download_-_2023-10-10T094502.111.jpeg"
keywords: []
---

# #jemmukashmir |ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ;  സൈനികന് വീരമൃത്യു

> **Lead Summary:** ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ. ലഡാക്കിലെ മൗണ്ട് കുനിയിലാണ് മഞ്ഞിടിച്ചിൽ. ഒരു സൈനികന് വീരമൃത്യു. മൂന്ന് പേരെ കാണാതായി. പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം. ഹൈ ഓൾട്ടിഡ്യൂട് വാർഫെയർ സ്‌കൂൾ, കരസേനയുടെ ആർമി അഡ്വഞ്ചർ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 അംഗ സൈനികരാണ് പരിശീലനത്തിനുണ്ടായിരുന്നത്.

## Article Content

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ. ലഡാക്കിലെ മൗണ്ട് കുനിയിലാണ് മഞ്ഞിടിച്ചിൽ. ഒരു സൈനികന് വീരമൃത്യു. മൂന്ന് പേരെ കാണാതായി. പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം. ഹൈ ഓൾട്ടിഡ്യൂട് വാർഫെയർ സ്‌കൂൾ, കരസേനയുടെ ആർമി അഡ്വഞ്ചർ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 അംഗ സൈനികരാണ് പരിശീലനത്തിനുണ്ടായിരുന്നത്.

പരിശീലനത്തിനിടെ മഞ്ഞിടിച്ചിലുണ്ടാവുകയായിരുന്നു. ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ നടക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ ഊർജിതമായി തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152360/jemmukashmir)