---
title: "#kozhikod | കോഴിക്കോട് മെഡിക്കൽ കോളേജിൽ നിര്‍ത്തിയിട്ട ജീപ്പിലേക്ക് ബോംബേറ്: രണ്ടുപേർക്ക് പരിക്ക് "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152369/kozhikod"
published_at: "2023-10-10T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524d7477fe1f_Screenshot_20231010-101209_WhatsApp.jpg"
keywords: []
---

# #kozhikod | കോഴിക്കോട് മെഡിക്കൽ കോളേജിൽ നിര്‍ത്തിയിട്ട ജീപ്പിലേക്ക് ബോംബേറ്: രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് നിര്‍ത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിനു നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്.

## Article Content

**കോഴിക്കോട്**: കോഴിക്കോട് നിര്‍ത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിനു നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്.

ഇന്നലെ പുവ്വാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്. ഇവരെ പിന്തുടര്‍ന്നെത്തിയ മറ്റൊരു വിഭാഗം ജീപ്പ് ആക്രമിക്കുകയും ബോംബെറിയുകയുമായിരുന്നു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു ജീപ്പിനുനേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണു പരിക്കേറ്റത്. ജീപ്പിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജീപ്പ് കത്തിനശിക്കും മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന ടാക്‌സിആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. അക്രമികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് ബോംബേറിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152369/kozhikod)