---
title: "#kelakam |കേളകം ഗ്രാമപഞ്ചായത്ത്‌  സ്പോർട്സ് ആക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സി വിതരണം ചെയ്തു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152415/kelakam"
published_at: "2023-10-10T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524f8d0e7500_Picsart_23-10-10_12-39-31-091.jpg"
keywords: []
---

# #kelakam |കേളകം ഗ്രാമപഞ്ചായത്ത്‌  സ്പോർട്സ് ആക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സി വിതരണം ചെയ്തു

> **Lead Summary:** **കേളകം**: ഗ്രാമപഞ്ചായത്ത്‌ കേളകം സ്പോർട്സ് ആക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സി വിതരണം ചെയ്തു. കുട്ടികളിൽ കൂടി കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി കേളകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി. ടി അനീഷ് സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ആക്കാഡമി രൂപീകരിക്കുകയും രണ്ടു വർഷത്തോളമായി നിരവധി കുട്ടികൾക്ക് വോളിബോൾ, ഫുഡ്ബോൾ കോച്ചിങ് നൽകിയും വരുന്നുണ്ട്.

## Article Content

**കേളകം**: ഗ്രാമപഞ്ചായത്ത്‌ കേളകം സ്പോർട്സ് ആക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സി വിതരണം ചെയ്തു. കുട്ടികളിൽ കൂടി കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി കേളകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി. ടി അനീഷ് സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ആക്കാഡമി രൂപീകരിക്കുകയും രണ്ടു വർഷത്തോളമായി നിരവധി കുട്ടികൾക്ക് വോളിബോൾ, ഫുഡ്ബോൾ കോച്ചിങ് നൽകിയും വരുന്നുണ്ട്.

കോച്ച് അനീഷ് എൽദോ, സച്ചിൻ എലിയാസ് കായികദ്ധ്യാപകൻ ബിബിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശീലനം. ഇതിന്റെ മുന്നോടി ആയാണ് കായിക താരങ്ങൾക്ക് ജെഴ്സി വിതരണം ചെയ്തത്. കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ വച്ചു നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം ഉത്ഘാടനം ചെയ്തു. മെമ്പർ ജോണി പാമ്പാടി, സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു, മോനായി എന്നിവർ പരിപാടിയിൽ ആശംസകൾ പറഞ്ഞു. കോച്ച് അനീഷ് എൽദോ സ്വാഗതം പറഞ്ഞു. ക്യാമ്പിലെ ഫുട്ബോൾ താരം അഭിനവ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152415/kelakam)