---
title: "പഴശ്ശി ഡാമിലെ മാലിന്യം;  ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചു"
english_title: "A joint committee was formed under the leadership of Iritty Municipal Corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152525/a-joint-committee-was-formed-under-the-leadership-of-iritty-municipal-corporation"
published_at: "2023-10-10T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525646546e1e_IMG-20231010-WA0007.jpg"
keywords: []
---

# പഴശ്ശി ഡാമിലെ മാലിന്യം;  ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** പഴശ്ശിപദ്ധതി പ്രദേശത്തേ സംസ്കരണം കാര്യക്ഷമമാക്കാൻ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചു. കണ്ണൂരിന്റെ കുടിവെള്ള സ്രോതസ്സായ ഡാമിൽ അടിഞ്ഞുകൂടിയ മാലിന്യം കഴിഞ്ഞദിവസം നഗരസഭയുടെയും പ്രായം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ വീണ്ടും ഡാം മലിനമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമീപപ്രദേശത്തെ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി ജോയിൻറ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

## Article Content

പഴശ്ശിപദ്ധതി പ്രദേശത്തേ സംസ്കരണം കാര്യക്ഷമമാക്കാൻ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ജോയിന്റ് കമ്മിറ്റി രൂപീകരിച്ചു. കണ്ണൂരിന്റെ കുടിവെള്ള സ്രോതസ്സായ ഡാമിൽ അടിഞ്ഞുകൂടിയ മാലിന്യം കഴിഞ്ഞദിവസം നഗരസഭയുടെയും പ്രായം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ വീണ്ടും ഡാം മലിനമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമീപപ്രദേശത്തെ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി ജോയിൻറ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

1994 ലെ കേരള മുനിസിപ്പൽ ആക്ട് 37 വകുപ്പ് പ്രകാരമാണ് കൂട്ടുത്തരവാദിത്വമുള്ള 'വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ഇരട്ടി നഗരസഭ ചെയർപേഴ്സൻ ശ്രീമതി ചെയർപേഴ്സനും ഇരട്ടി നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ കൺവീനറുമായ കമ്മിറ്റിയിൽ ഇരട്ടി നഗരസഭാ വൈസ് ചെയർമാൻ പി പി ഉസ്മാൻ വൈസ് ചെയർമാനും പായം പഞ്ചായത്ത് പ്രസിഡൻറ് പി രജനി പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡൻറ് ഷംസുദീൻ, ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ പി രാജേഷ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പള്ളി കുന്നേൽ എന്നിവർ അംഗങ്ങളും ആണ്.

തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ പദ്ധതിയുടെ വ്യഷ്ടിപ്രദേശങ്ങളില എന്നിവിടങ്ങളിലെ ഖരദ്രവമാലിന്യ സ്ഥാപനങ്ങൾ സംസ്കരണ ഉൾപ്പെടുന്ന വീടുകൾ സംവിധാനങ്ങൾ പരിശോധിച്ചു കുറ്റമറ്റതും ശാസ്ത്രീയമായതാണെന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തും നിയമലംഘനങ്ങൾക്കെതിരേ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്യും നിലവിലുള്ള മാലിന്യ സംസ്കരണ പദ്ധതികൾ കാര്യക്ഷമമായി നിർവഹണം നടത്തപ്പെടുന്നു. എന്നത് കമ്മിറ്റി നിരീക്ഷിക്കും കമ്മറ്റിയിൽ വിഷയവുമായി ബന്ധപ്പെട്ട ഇതര സംഘടന പ്രതിനിധികളേയും വിദഗ്ധരെയും ഉദ്യോഗസ്ഥരെയും ക്ഷണിതാക്കളായി ഉൾപ്പെടുത്തും. യോഗത്തിൽ കിലാ ഫാക്കൽറ്റി രവീന്ദ്രൻ മുണ്ടയാടൻ, അശോകൻ മാസ്റ്റർ, ക്ലീൻസിറ്റി മാനേജർ രാജീവൻ കെ വി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152525/a-joint-committee-was-formed-under-the-leadership-of-iritty-municipal-corporation)