---
title: "സുഹൃത്തേ... ഒരു കത്തുണ്ട്... ദേശീയ തപാൽ ദിനത്തിൽ സുഹൃത്തുക്കൾക്ക് കത്തയച്ച് മാട്ടറ ഗവ. എൽ പി സ്കൂളിലെ കുട്ടികൾ"
english_title: "Sending letters to friends on National Post Day, Matara Govt.  Children of LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152528/sending-letters-to-friends-on-national-post-day-matara-govt-children-of-lp-school"
published_at: "2023-10-10T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652565510cff0_IMG-20231010-WA0008.jpg"
keywords: []
---

# സുഹൃത്തേ... ഒരു കത്തുണ്ട്... ദേശീയ തപാൽ ദിനത്തിൽ സുഹൃത്തുക്കൾക്ക് കത്തയച്ച് മാട്ടറ ഗവ. എൽ പി സ്കൂളിലെ കുട്ടികൾ

> **Lead Summary:** മാട്ടറ: ദേശീയ തപാൽ ദിനത്തിൽ കൂട്ടുകാർക്കും അധ്യാപകർക്കും കത്തുകളെഴുതി മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിലെ കുട്ടികൾ.ആദ്യം അധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സ്റ്റാഫുകളുടെയും വാർഡ് മെമ്പറുടെയും പേരുകൾ എഴുതി നറുക്കെടുത്തു.

## Article Content

മാട്ടറ: ദേശീയ തപാൽ ദിനത്തിൽ കൂട്ടുകാർക്കും അധ്യാപകർക്കും കത്തുകളെഴുതി മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിലെ കുട്ടികൾ.ആദ്യം അധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സ്റ്റാഫുകളുടെയും വാർഡ് മെമ്പറുടെയും പേരുകൾ എഴുതി നറുക്കെടുത്തു.

തുടർന്ന് കത്തെഴുതേണ്ട പേപ്പറും പോസ്റ്റ്‌ കവറും കുട്ടികൾക്ക് നൽകി. വീട്ടിൽ നിന്നും എല്ലാവരുടെയും പങ്കാളിത്തത്തോടെ കുട്ടികൾ കത്തെഴുതി. കുട്ടികൾ എഴുതിയതിന്റെ താഴെ മാതാപിതാക്കളും എഴുതി. ഇന്ന് സ്കൂളിൽ എത്തിയ കുട്ടികൾ സ്കൂൾ ഉൾപ്പെടുന്ന ഭാഗത്തെ പോസ്റ്റ് ഓഫീസ് ആയ വട്ടിയാംതോട് പോസ്റ്റ് ഓഫീസിൽ എത്തിയ കുട്ടികൾ തപാൽ സംവിധാനം പരിചയപ്പെട്ടു. പഴയ ഇൻലാൻഡും മണി ഓർഡറുമൊക്കെ കണ്ടറിഞ്ഞ കുട്ടികൾ തുടർന്ന് പോസ്റ്റ് ബോക്സിൽ തങ്ങൾ കൊണ്ട് വന്ന കത്തുകൾ നിക്ഷേപിച്ചു. ഇനി പോസ്റ്റ്‌ മാൻ കത്തുകൾ വീട്ടിൽ എത്തിക്കുന്നതിനുള്ള കാത്തിരിപ്പാണ്.

     കുട്ടികൾ കത്തെഴുതാനുള്ളവർക്കായുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച വാർഡ് മെമ്പർ സരുൺ തോമസ് നിർവഹിച്ചു. ചൊവ്വാഴ്ച വട്ടിയാംതോട് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി മാട്ടറ വാർഡ് മെമ്പർ സരുൺ തോമസ് ഉദ്ഘാടനം ചെയ്തു.പോസ്റ്റ്‌ മാസ്റ്റർ നിഷ മനോഹരൻ പോസ്റ്റൽ സംവിധാനങ്ങൾ പരിചയപ്പെടുത്തി.

    അധ്യാപകരായ ജോളിക്കുട്ടി മാത്യു, മറിയാമ്മ എം ജെ, ദീപ ടി വി, സാന്ദ്ര ബാബു, ആൻസി സണ്ണി എന്നിവർ സംസാരിച്ചു.

   തുടർന്ന് സ്കൂളിലെ പാചക തൊഴിലാളി സുഷ അനിൽകുമാർ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152528/sending-letters-to-friends-on-national-post-day-matara-govt-children-of-lp-school)