---
title: "കതിരൂരിനടുത്ത് അഞ്ചാം മൈലിലുണ്ടായ വാഹന അപകടത്തിൽ ഒരാൾക്ക് പരുക്ക്."
english_title: "Accident neat Kathiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15253/accident-neat-kathiroor"
published_at: "2021-12-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1c7257e273_PicsArt_12-09-02.36.31.jpg"
keywords: []
---

# കതിരൂരിനടുത്ത് അഞ്ചാം മൈലിലുണ്ടായ വാഹന അപകടത്തിൽ ഒരാൾക്ക് പരുക്ക്.

> **Lead Summary:** കതിരൂർ : കതിരൂരിനടുത്ത് അഞ്ചാം മൈലിലുണ്ടായ വാഹന അപകടത്തിൽ ഒരാൾക്ക് പരുക്ക്.കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ അഞ്ചാംമൈൽ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

## Article Content

കതിരൂർ : കതിരൂരിനടുത്ത് അഞ്ചാം മൈലിലുണ്ടായ വാഹന അപകടത്തിൽ ഒരാൾക്ക് പരുക്ക്.കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ അഞ്ചാംമൈൽ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

രാവിലെയാണ് അപകടം. നിർത്തിട്ട ബസ്സിനെ ഓവർടേക്ക് ചെയ്യാനുള്ള മറ്റൊരു സ്വകാര്യ ബസ്സിൻ്റെ ശ്രമമാണ് അപകടത്തിനിടയാക്കിയത്.

ബസ്സ് ഓട്ടോയിലും, ഓട്ടോ കാറിലുമിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ്സിടിച്ചാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്.

ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കതിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15253/accident-neat-kathiroor)