---
title: "കണ്ണൂർ ജില്ല സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ സാന്ത്വനം സ്പോർട്സ് ക്ലബ്‌ ഓവറോൾ ചാമ്പ്യൻമാർ"
english_title: "Santhvanam Sports Club overall champions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152532/santhvanam-sports-club-overall-champions"
published_at: "2023-10-10T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652567137460c_IMG-20231010-WA0009.jpg"
keywords: []
---

# കണ്ണൂർ ജില്ല സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ സാന്ത്വനം സ്പോർട്സ് ക്ലബ്‌ ഓവറോൾ ചാമ്പ്യൻമാർ

> **Lead Summary:** പേരാവൂർ :- പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ ജില്ല സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ സാന്ത്വനം സ്പോർട്സ് ക്ലബ്‌ ഓവറോൾ ചാമ്പ്യൻമാർ. 45 പോയന്റ് നേടി തുടർച്ച ആയ 15 ആം വർഷം ആണ് സാന്ത്വനം സ്പോർട്സ് ക്ലബ്‌ സീനിയർ ആർച്ചറി ചമ്പ്യൻഷിപ്പിൽഓവറോൾ ചാമ്പ്യൻമാരാകുന്നത്.

## Article Content

പേരാവൂർ :- പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ ജില്ല സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ സാന്ത്വനം സ്പോർട്സ് ക്ലബ്‌ ഓവറോൾ ചാമ്പ്യൻമാർ. 45 പോയന്റ് നേടി തുടർച്ച ആയ 15 ആം വർഷം ആണ് സാന്ത്വനം സ്പോർട്സ് ക്ലബ്‌ സീനിയർ ആർച്ചറി ചമ്പ്യൻഷിപ്പിൽഓവറോൾ ചാമ്പ്യൻമാരാകുന്നത്.

കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജ് രണ്ടാം സ്ഥാനവും എസ് ടി തെരേസാസ് ആഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ്മൂ എസ്ന്നാം സ്ഥാനവുംനേടി അനുരഞ്. എം, ഋഷിക രാജഗോപാൽ, സോനു.വി,അനാമിക സുരേഷ്, ദശരഥ് രാജഗോപാൽ, ശ്രീലക്ഷ്മി.എസ്,എന്നിവർ യഥാക്രമം സ്വർണ്ണ മെഡലും,റോബിൻസ് ഷൈജൻ, ബിബിൻ എം. ജെ., അൽഫോൻസ തോമസ്, അള കനന്ദ.യൂ.,റിയ മാത്യു, റിമൽ മാത്യു, എന്നിവർ യ ഥക്രമം, വെള്ളിമെഡലും, വേദിക് മുരളി, ആവന്തിക സുനീഷ്, ശ്രീരുദ്ര വിനോദ്,അനുജിത്. എം,അശ്വതി സി എന്നിവർ യഥക്രമം വെങ്കല മെഡലും നേടി 4 ആം സ്ഥാനം 

ഉൾപ്പെടെ 24 പേർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ചാമ്പ്യൻ ഷിപ്പിന്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേവുഗോപാൽ നിർവഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജു ജോസഫ്,ആർച്ചറി അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, ആർച്ചറി അസോസിയേഷൻ ഭാരവാഹികൾ ആയ രാജഗോപാൽ, ജോസ്ബിൻ എ ജെ, രാജേഷ് ഉഴുന്നൻ രേഷ്മ എന്നിവർ സംസാരിച്ചു. ഒക്ടോബർ 21 ആം തിയ്യതി കോതമംഗലം എം എ കോളേജിൽ വെച്ച് സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് നടക്കും. സി ആർ ബാൽകൃഷ്ണൻ. സിദ്ധാർഥ് രാജഗോപാൽ എന്നിവർ ആണ് പരിശീലകർ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152532/santhvanam-sports-club-overall-champions)