---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു."
english_title: "Survival training program was organized at St. Thomas UP School, Karikottakari."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15254/Survival-training-program-was-organized-at-St-Thomas-UP-School-Karikottakari"
published_at: "2021-12-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1c71897c51_IMG-20211209-WA0056.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു.

> **Lead Summary:**  കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ അതിജീവനം എന്ന പേരിൽ നടത്തിയ കൗമാര വിദ്യാഭ്യാസ പരിപാടി സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തലപരിശീലനത്തിന്റെ ആദ്യഘട്ടമായ അധ്യാപകർക്കുള്ള പരിപാടിയാണ് സ്കൂളിൽ നടന്നത്. കുട്ടികൾക്കുള്ള ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

## Article Content

 കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ അതിജീവനം എന്ന പേരിൽ നടത്തിയ കൗമാര വിദ്യാഭ്യാസ പരിപാടി സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തലപരിശീലനത്തിന്റെ ആദ്യഘട്ടമായ അധ്യാപകർക്കുള്ള പരിപാടിയാണ് സ്കൂളിൽ നടന്നത്. കുട്ടികൾക്കുള്ള ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ അനുഭവിച്ച മാനസ്സികവും ശാരീരികവുമായ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് എസ് എസ് കെ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് സ്കൂളിൽ നടന്നത്. സ്കൂൾ അധ്യാപകരായ ജോസ്ലിൻ ജോസ്, സിസ്റ്റർ ലിവി ജോസഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജിൻസി കെ.സി, സിസ്റ്റർ മെൽബി ബാബു, ലില്ലി ജോസഫ്, ജെസ്സി ആന്റണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15254/Survival-training-program-was-organized-at-St-Thomas-UP-School-Karikottakari)